Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
റുവാണ്ട ബില്‍ ഇന്ത്യക്കാരെ ബാധിക്കുമോ, അറിയാം
reporter

ലണ്ടന്‍: റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാള്‍സ് രാജാവിന്റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാല്‍ പുതിയ നിയമം നടപ്പില്‍ വരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നാടുകടത്തല്‍ പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കല്‍ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി ഉയര്‍ത്തുകയും പ്രക്രിയ വേഗത്തിലാക്കാന്‍ 200 സ്‌പെഷലിസ്റ്റ് കേസ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട നിയമ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 25 കോടതികളെയും 150 ജഡ്ജിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്താണ് റുവാണ്ട പദ്ധതി

2022 ജനുവരി ഒന്നിനു ശേഷം യുകെയിലേക്ക് അനധികൃതമായി എത്തിയ അഭയാര്‍ഥികളെ റുവാണ്ടയിലേക്കു നാടുകടത്തുക എന്നതാണ് ഈ പദ്ധതി. അവിടെ അവരുടെ അഭയാര്‍ഥി അപേക്ഷകള്‍ 5 വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രോസസ്സ് ചെയ്യും. റുവാണ്ടയില്‍, അവര്‍ക്ക് അഭയാര്‍ഥി പദവിക്ക് അപേക്ഷിക്കാം. അത് റുവാണ്ടന്‍ അധികാരികള്‍ വിലയിരുത്തും. അഭയാര്‍ഥി പദവി ലഭിക്കുന്നവര്‍ക്ക് റുവാണ്ടയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാനോ റുവാണ്ടയില്‍ താമസിക്കാന്‍ വീണ്ടും അപേക്ഷിക്കാനോ ശ്രമിക്കേണ്ടി വരും.

റുവാണ്ട ബില്‍ ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും

2023 ല്‍, 1000 ലധികം ഇന്ത്യക്കാര്‍ യൂറോപ്പില്‍നിന്ന് ഇംഗ്ലിഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ യുകെയിലേക്ക് കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍ ജോലിയും അഭയവും തേടാനായിരുന്നു ഇത്. 2023 ല്‍ അഭയം തേടിയ ഇന്ത്യക്കാരുടെ എണ്ണം 5,000 കടന്നു. ഇന്ത്യയില്‍ നിന്നുള്ള 18-29 പ്രായപരിധിയിലുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. റുവാണ്ട ബില്‍ പ്രകാരം, അനധികൃതമായി യുകെയില്‍ പ്രവേശിച്ച ഇന്ത്യക്കാരെ നാടുകടത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് അവരുടെ ജോലിയും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

 
Other News in this category

 
 




 
Close Window