Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
സിനിമ
  Add your Comment comment
നടന്‍ ഭാഗ്യരാജ് വിട പറഞ്ഞു: ഉര്‍വശിയെ തമിഴില്‍ എത്തിച്ച നടന്‍: മികച്ച സംവിധായകന്‍, നല്ല സിനിമാ പ്രവര്‍ത്തകനായിരുന്നു ഭാഗ്യരാജ്
Text By: UK Malayalam Pathram
1983ല്‍, ഭാഗ്യരാജിന്റെ 'മുന്താനൈ മുടിച്ച്' എന്ന ചിത്രത്തിലൂടെയാണ് 13 വയസുള്ള ഉര്‍വശി നായികയായി അരങ്ങേറ്റം കുറിച്ചത്. കല്പന, ഉര്‍വശി സഹോദരിമാരെ തമിഴില്‍ എത്തിച്ച സംവിധായകനാണ് ഭാഗ്യരാജ് ഉര്‍വശിയെ (Urvashi) തമിഴ് സിനിമയില്‍ ആദ്യമായി അവതരിപ്പിച്ച സംവിധായകനും അവരുടെ ആദ്യ നായകനുമാണ് കെ. ഭാഗ്യരാജ്.
'മുന്താനൈ മുടിച്ച്' സിനിമയിലെ അനുഭവത്തെക്കുറിച്ച് ഉര്‍വശി മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. 'ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ക്യാമറ ഓഫ് ആയിരുന്ന സമയത്ത് എനിക്ക് സന്തോഷമായിരുന്നു. പ്രത്യേകിച്ച് സെറ്റില്‍ കുട്ടികള്‍ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍. പക്ഷേ ഷോട്ട് റെഡിയാണെന്ന് സംവിധായകന്‍ പറയുന്ന നിമിഷം ഞാന്‍ ഭയപ്പെടും,'' ഉര്‍വശി ഓര്‍ക്കുന്നു.
തന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചതില്‍ സംവിധായകന്‍ ഭാഗ്യരാജിനെ നന്ദിപൂര്‍വം ഓര്‍ക്കുന്ന വ്യക്തിയാണ് ഉര്‍വശി. ''ഭാഗ്യരാജ് സാറിന്റെ ശ്രമങ്ങളാണ് എന്റെ പ്രകടനത്തെ രൂപപ്പെടുത്തിയത്. സിനിമ വിജയിപ്പിക്കാന്‍ ഞാന്‍ പ്രത്യേകമായി ഒന്നും ചെയ്തില്ല. സെറ്റില്‍ ആരെങ്കിലും എന്നെ ശകാരിച്ചാല്‍ ഞാന്‍ നടന്ന് വീട്ടിലേക്ക് പോകുമായിരുന്നു,'' എന്ന് ഉര്‍വശി.
 
Other News in this category

 
 




 
Close Window