Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
സിനിമ
  23-09-2025
എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ: ഒരിക്കലും ഇങ്ങനെയൊരു നിമിഷം സ്വപ്നം കണ്ടിരുന്നില്ല - മോഹന്‍ലാല്‍
71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കിയാണ് മോഹന്‍ലാല്‍ പുരസ്‌കാരം സ്വീകരിച്ചത്. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹന്‍ലാലിനെ വേദിയില്‍ അഭിനന്ദിച്ചു. താങ്കള്‍ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ വളരെ അഭിമാനമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 'മലയാള സിനിമയെ പ്രതിനിധീകരിച്ച്, ഈ ദേശീയ ബഹുമതിക്ക് അര്‍ഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സംസ്ഥാനത്ത് നിന്ന് ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വ്യക്തിയും ആയതില്‍ ഞാന്‍ അങ്ങേയറ്റം വിനയാന്വിതനാണ്. ഈ നിമിഷം എനിക്ക് മാത്രമുള്ളതല്ല. ഇത് മുഴുവന്‍ മലയാള സിനിമാ
Full Story
  22-09-2025
ദൃശ്യം - മൂന്ന് ചിത്രീകരണം ആരംഭിച്ചു: ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ ശേഷം മോഹന്‍ലാലിന്റെ ആദ്യ ചിത്രം
ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം - 3 എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളജില്‍ നടന്ന ലളിതമായ ചടങ്ങില്‍ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മോഹന്‍ലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം - 3 ആരംഭിക്കുവാന്‍ കഴിഞ്ഞതിന്റെ ഇരട്ടിമധുരമാണ് ഇന്നത്തെ ദിനമെന്ന് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും, തിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂരും പറഞ്ഞു.

സെറ്റിലെത്തിയ മോഹന്‍ലാലിനെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും, സംവിധായകന്‍ ജീത്തു ജോസഫും പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്കു തുടക്കമിട്ടത്. മോഹന്‍ലാല്‍ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകരും
Full Story
  17-09-2025
കമല്‍ഹാസനും രജനീകാന്തും ഒന്നിക്കുന്ന സിനിമ: അത് ഉടന്‍ ഉണ്ടാകുമെന്ന് കമല്‍ഹാസന്‍
ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ കമല്‍ഹാസന്‍ ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പങ്കിട്ടു. തമിഴ് സിനിമാ നടന്മാരായ രജനീകാന്തും കമല്‍ഹാസനും വീണ്ടും സ്‌ക്രീനില്‍ കൈകോര്‍ക്കുന്നു. രജനീകാന്തിനൊപ്പം ഒരു സിനിമ ആരാധകര്‍ക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, കമല്‍ പറഞ്ഞതിങ്ങനെ, ''ഇതൊരു അത്ഭുതകരമായ സംഭവം ആണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നല്ലതാണ്. അവര്‍ സന്തുഷ്ടരാണെങ്കില്‍, ഇത് ഇഷ്ടപ്പെടും. അല്ലെങ്കില്‍, ഞങ്ങള്‍ ശ്രമം തുടരും. ഇത് വളരെക്കാലമായി വരാനിരുന്നതാണ്. അവര്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബിസ്‌ക്കറ്റ് നല്‍കിയതിനാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. പക്ഷേ പകുതി ബിസ്‌ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാല്‍ ഞങ്ങള്‍ക്ക്
Full Story
  17-09-2025
നരേന്ദ്രമോദിയുടെ കഥ പറയുന്ന സിനിമയില്‍ നായകനായി ഉണ്ണി മുകുന്ദന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ നായകനായി ഉണ്ണി മുകുന്ദന്‍.
'മാ വന്ദേ' എന്നാണ് സിനിമയ്ക്ക് പേര്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടായി.
ക്രാന്തി കുമാര്‍ സി.എച്ച്. സംവിധാനം ചെയ്യുന്ന ചിത്രം, വീര്‍ റെഡ്ഡി എം. നിര്‍മിക്കും. പാന്‍ ഇന്ത്യന്‍ ചിത്രം ഹിന്ദി, ഗുജറാത്തി, മലയാളം ഭാഷകളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍, പ്രധാനമന്ത്രി മോദിയുടെ 'ബാല്യം മുതല്‍ രാഷ്ട്രനേതാവാകുന്നതുവരെയുള്ള' യാത്രയാണ് ഈ ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അന്തരിച്ച അമ്മ ഹീരാബെന്‍ മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
'അദ്ദേഹത്തിന്റെ
Full Story
  15-09-2025
യോഗി ബാബുവിനൊപ്പം കൊറിയന്‍ താരവും: 'സിംഗ് സോങ്' തിയറ്ററുകളിലേക്ക്
തമിഴ് ഹാസ്യതാരം യോഗി ബാബു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'സിംഗ് സോങ്' തിയറ്ററുകളിലേക്ക്. യോഗിബാബുവിനൊപ്പം കൊറിയന്‍ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് മൂവീസിന്റെ ബാനറില്‍ വെട്രിസെല്‍വി അവതരിപ്പിച്ച് എം.എ വെട്രിവേല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 19ന് തീയേറ്ററുകളില്‍ എത്തും.

സന്‍ഹാ സ്റ്റുഡിയോ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തില്‍ കാതല്‍ സുകുമാര്‍, ശങ്കര്‍ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുണ്‍, സുമതി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ഉത്തരകൊറിയന്‍ ഭരണാധികാരിയായ സിംഗ് സോങ് ഒരിക്കല്‍ ഇന്ത്യയില്‍ എത്തി ഇവിടെ ഭരണം
Full Story
  15-09-2025
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' സസ്‌പെന്‍സ് ത്രില്ലര്‍: ട്രെയിലര്‍ ഇറങ്ങി
ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന 'മിറാഷ്' എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്‌പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്.
Watch Trailer: -


മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇമോഷണല്‍ രംഗങ്ങളിലൂടേയും
Full Story
  13-09-2025
ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയില്‍ നായകന്‍ നിവിന്‍ പോളി
ശ്രീഗോകുലം മൂവീസും ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ ബാലചന്ദ്ര മേനോന്‍, സബിത ആനന്ദ്, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, നിഷാന്ത് സാഗര്‍, ഷറഫുദ്ദീന്‍, സായ്കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ കൃഷ്ണമൂര്‍ത്തി ആദ്യ ക്ലാപ്പും ദുര്‍ഗ ഉണ്ണികൃഷ്ണന്‍ സ്വിച്ച് ഓണും നിര്‍വഹിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ്, ഭാരവാഹികളായ സുരേഷ് കുമാര്‍, സന്ദീപ് സേനന്‍, സംവിധായകരായ ജി.എസ്. വിജയന്‍, അജയ് വാസുദേവ്, ഡാര്‍വിന്‍ കുരിയാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പൊളിറ്റിക്കല്‍ ഡ്രാമ
Full Story
  13-09-2025
കമല്‍ഹാസന്റെ അടുത്ത സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് മലയാളി ശ്യാം പുഷ്‌കരന്‍: ഉലകനായകന്റെ 237-ാം സിനിമയാണിത്
കമല്‍ ഹാസന്റെ 237-ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷന്‍ കോറിയോഗ്രഫേഴ്‌സായ അന്‍പറിവ് മാസ്റ്റേഴ്‌സാണ്. കൂലി കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാര്‍, RDX തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ അന്‍പറിവ് സംവിധായകരായി ഉലകനായകന്‍ കമല്‍ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോള്‍ സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.
സുഹൃത്തായ ദിലീഷ് നായര്‍ക്കൊപ്പം സാള്‍ട്ട് & പെപ്പര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്‌കരന്‍ ഇതിനകം ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
2016 ല്‍ പുറത്തിറങ്ങിയ
Full Story
[22][23][24][25][26]
 
-->




 
Close Window