Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ്: ഷൂട്ടിങ് പൂര്‍ത്തിയായി
Text By: UK Malayalam Pathram
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫുള്‍ പാക്കപ്പായി. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, മുണ്ടക്കയം, പാലാ, കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ജോജു ജോര്‍ജ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നു. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 70 ദിവസത്തോളം വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് പൂര്‍ത്തിയായിരിക്കുന്നത്. കോ പ്രൊഡ്യൂസര്‍ - ജോമി ജോസഫ് പുളിങ്കുന്ന്.
മലയോരമേഖലയുടെ പശ്ചാത്തലത്തില്‍ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റര്‍മാരുടേയും, അവര്‍ക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റേയും കഥയാണ് ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്നത്.

മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, വിന്‍സി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, ബിജു പപ്പന്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകന്‍, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - എസ്. ശരവണന്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍- സമീര സനീഷ്, സ്റ്റില്‍സ് - ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ മാനേജേര്‍സ് - ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്; പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.
 
Other News in this category

 
 




 
Close Window