Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
വിലായത്ത് ബുദ്ധയിലെ പ്രൊമോ സോങ് പുറത്ത് വന്നു
Text By: UK Malayalam Pathram
പ്രതികാരത്തിന്റേയും പ്രണയത്തിന്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധ തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്ത് വന്നിരിക്കുകയാണ്. പൃഥ്വിരാജ്, ജേക്‌സ് ബിജോയ്, പ്രിയംവദ എന്നിവരാണ് 'ഡബിള്‍ ട്രബിള്‍' എന്നാരംഭിക്കുന്ന ഗാനത്തിനൊപ്പം ചുവട് വച്ചിരിക്കുന്നത്. പ്രിത്വിരാജിന്റെ ചുവടുകള്‍ ഗാനത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

ജേക്‌സ് ബിജോയ് ആണ് ഈ ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജേക്സ് ബിജോയ്, റിമി ടോമി, അഖില്‍ ജെ ചന്ദ് എന്നിവരാണ്. കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു

ഉര്‍വ്വശി തീയേറ്റേഴ്‌സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ഏ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ധീപ് സേനനും , ഏ.വി.അനൂപും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രം നവാഗതനായ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ 3.2 കോടിയാണ് വിലായത്ത് ബുദ്ധ ഇതുവരെ നേടിയിരിക്കുന്നത്. ഞായറാഴ്ച മാത്രം 75 ലക്ഷത്തോളം ചിത്രം നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് .
 
Other News in this category

 
 




 
Close Window