Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഹിന്ദി സിനിമാ ലോകത്തെ അതികായന്‍: ധര്‍മേന്ദ്ര വിട പറഞ്ഞു; തൊണ്ണൂറാം പിറന്നാളിന് നാളുകള്‍ ശേഷിക്കേ വേര്‍പാട്
Text By: UK Malayalam Pathram
തൊണ്ണൂറാം പിറന്നാളിന് ദിവസങ്ങള്‍ ശേഷിക്കെ, നടന്‍ ധര്‍മേന്ദ്ര (Dharmendra) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം. ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്ന പേരില്‍ ജനിച്ച അദ്ദേഹം തന്റെ വസതിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ വ്യാജ മരണവാര്‍ത്ത പ്രചരിച്ച വേളയില്‍ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. വാര്‍ത്താ ഏജന്‍സിയായ IANS മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. സംവിധായകന്‍ കരണ്‍ ജോഹര്‍ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി.
ധര്‍മേന്ദ്രയുടെ വിയോഗം രാജ്യമെമ്പാടും ദുഃഖത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചു. ആരാധകര്‍, സഹപ്രവര്‍ത്തകര്‍, സിനിമാ മേഖലയിലെ താരങ്ങള്‍ എന്നിവര്‍ അഗാധമായ ഞെട്ടലിലാണ്.
1960-ല്‍ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര വളരെ പെട്ടെന്ന് ഒരു സൂപ്പര്‍സ്റ്റാറായി മാറി. റൊമാന്റിക് നായകന്‍ മുതല്‍ കഠിനമായ ആക്ഷന്‍ രംഗങ്ങള്‍ വരെയുള്ള വേഷങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ബഹുമുഖ പ്രതിഭയ്ക്ക് പേരുകേട്ടവനായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ 300-ലധികം സിനിമകളുണ്ട്, അവയില്‍ പലതും ഇന്ന് ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.
 
Other News in this category

 
 




 
Close Window