Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ആരോഗ്യം
  Add your Comment comment
യുകെയില്‍ കോഴിമുട്ട കഴിക്കാന്‍ പേടിക്കേണ്ട അവസ്ഥ: ബാക്ടീരിയ പടരുന്നതായി റിപ്പോര്‍ട്ട്: 200 പേര്‍ക്ക് രോഗം ബാധിച്ചതായി കണക്കുകള്‍
Text By: UK Malayalam Pathram
യുകെയില്‍ മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയ പടരുന്നതായി മുന്നറിയിപ്പ്. രോഗബാധയെ തുടര്‍ന്ന് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 200 പേര്‍ രോഗബാധിതരായിട്ടുണ്ടെന്നും കണക്കുകള്‍ പുറത്തുവന്നു. ഇറക്കുമതി ചെയ്ത മുട്ടയില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ .

വര്‍ഷത്തിന്റെ ആരംഭം മുതല്‍ 207 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ബാക്ടീരിയ പടരുന്നതില്‍ അന്വേഷണം തുടരുകയാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ബാക്ടീരിയ പിടിപെട്ട കാല്‍ശതമാനം ആളുകള്‍ക്കും ആശുപത്രി പരിചരണം വേണ്ടിവരുന്നുണ്ട്.

കുഞ്ഞുങ്ങളും, പ്രായമായവരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് ബാക്ടീരിയ പടര്‍ന്നിരിക്കുന്നത്. പനി, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങളാണ് സാല്‍മൊണെല്ലാ അകത്ത് പ്രവേശിച്ചാല്‍ കാണുന്ന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും ഇത് ഏതാനും ദിവസം കൊണ്ട് ഭേദമാകും. എന്നാല്‍ ചിലര്‍ക്ക് ഇത് ഗുരുതര പ്രത്യാഘാതവും സൃഷ്ടിക്കും.

മത്സ്യം, മാംസം, മുട്ട, വേവിക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍, പാസ്ചറൈസ് ചെയ്യാത്ത ഡയറി ഉത്പന്നങ്ങള്‍ എന്നിവയിലാണ് ഇത് കാണാറുള്ളത്. കേടുവന്ന മുട്ടയാണ് ഇക്കുറി കേസുകള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് യുകെഎച്ച്എസ്എ പറയുന്നു. നിലവില്‍ യുകെയില്‍ ഉത്പാദിപ്പിച്ച മുട്ടകള്‍ക്ക് പ്രശ്നം കണ്ടെത്തിയിട്ടില്ല.
 
Other News in this category

 
 




 
Close Window