Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8701 INR  1 EURO=111.4827 INR
ukmalayalampathram.com
Thu 20th Aug 2026
 
 
ആരോഗ്യം
  Add your Comment comment
പനിപ്പേടിയില്‍ കേരളം: ഡെങ്കിപ്പനി, ഷിഗല്ല എന്നിവയ്ക്കു പുറമേ പലവിധ പകര്‍ച്ചപ്പനികളും
Text By: UK Malayalam Pathram
സംസ്ഥാനത്ത് നിന്ന് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഷിഗെല്ല വ്യാപനം കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ് . ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം ചിക്കന്‍പോക്‌സ് വ്യാപനവും രൂക്ഷം. ഇന്നത്തെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം 13849 ആണ്. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയവരുടെ കണക്കാണിത്.

ഷിഗെല്ല , ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,ചിക്കന്‍പോക്‌സ്, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നു. കോഴിക്കോട്,തൃശ്ശൂര്‍,കണ്ണൂര്‍,തിരുവനന്തപുരം, കൊല്ലം, എറണാകുളം ,മലപ്പുറം ജില്ലകളിലായി സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് 19 പേര്‍ക്ക് . കോഴിക്കോട് 9 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.68 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 297 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി. 14 പേര്‍ക്ക് എലിപ്പനി, നാലുപേര്‍ക്ക് മലേറിയ, 15 പേര്‍ക്ക് മഞ്ഞപ്പിത്തം, 80 പേര്‍ക്ക് ചിക്കന്‍പോക്‌സ് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും ഒരാള്‍ക്ക് മങ്കിപോക്‌സും സ്ഥിരീകരിച്ചു.
 
Other News in this category

 
 




 
Close Window