Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
സിനിമ
  28-02-2024
'ഈ മനുഷ്യനൊരു മുത്താണ്; ഗോപിസുന്ദറിനെ കുറിച്ച് പുതിയ പെണ്‍സുഹൃത്ത്
ഗോപി സുന്ദറിനെ കുറിച്ച് പെണ്‍സുഹൃത്തായ മയോനി എന്ന് അറിയപ്പെടുന്ന പ്രിയ നായര്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. തന്നെ എന്നും ഏറെ അത്ഭുതപ്പെടുത്തിയ ആളാണ് ഗോപിയെന്നും ഒരു രത്‌നം പോലെയാണെന്നും പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'ഈ മനുഷ്യനൊരു മുത്താണ്.. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവുള്ളതും പോസിറ്റിവിറ്റി നിറഞ്ഞതുമായ ഒരാളാണ്. ഇദ്ദേഹം എന്ന അത്ഭുതപ്പെടുത്തുന്നു- എന്നാണു മയോനി കുറിച്ചിട്ടുള്ളത്.

'ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ
Full Story
  24-02-2024
പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന സിനിമ'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്ന'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
സഹവേഷങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തില്‍ ഷെല്ലി കിഷോര്‍ നായികയാകുന്നു. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറാകും സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടി വി രഞ്ജിത്ത് ആണ് സിനിമയുടെ സംവിധാനം.

പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, വിജയ് ബാബു, ഹരീഷ് കണാരന്‍, ഗോകുല്‍, രാജേഷ് അഴീക്കോടന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു.

ടി വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജ?ഗന്നാഥന്‍, കെ സി രഘുനാഥ് എന്നിവര്‍
Full Story
  24-02-2024
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് പുരസ്‌കാരം
കാന്‍ ഫിലിം ഫെസ്റ്റിവലിലെ 2024ലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. രാജ്യാന്തര തലത്തില്‍ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍. അസാധാരണമായ മികവും അതിശയകരമായ കരിയറും പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. മെയ് 24ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്സ്‌കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നീ പ്രമുഖ ഛായാഗ്രാഹകര്‍ക്കാണ് നേരത്തെ ഈ അംഗീകാരം
Full Story
  23-02-2024
പൂവന്‍ കോഴി സാക്ഷിയായി മാറിയ കൊലപാതകക്കേസ് സിനിമയാകുന്നു: നായകന്‍ അജു വര്‍ഗീസ്
1993 ല്‍ കാസര്‍ഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവന്‍ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി 'ടേക്ക് ഓഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.വി. ഷാജികുമാര്‍ എഴുതിയ 'സാക്ഷി' എന്ന കഥയാണ് സിനിമയാകുന്നത്.
അജു വര്‍ഗീസ് നായകനാവുന്ന കോമഡി ഇന്‍വെസ്റ്റിഗേഷന്‍- ബഡ്ഡി കോപ്പ് ചിത്രം, മിഥുന്‍ മാനുവല്‍ തോമസിന്റെ അസോസിയേറ്റായ രാഹുല്‍ ആര്‍. ശര്‍മ്മ സംവിധാനം ചെയ്യുന്നു.

പി.വി. ഷാജികുമാര്‍ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തന്‍ പണം, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി.വി. ഷാജികുമാര്‍. കാസര്‍ഗോഡ് മംഗലാപുരം പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പി.ആര്‍.ഒ.- എ.എസ്.
Full Story
  23-02-2024
ചെരിപ്പ് ധരിക്കാത്ത ആത്മാവിന്റെ കഥ: കുട്ടന്റെ ഷിനിഗാമി ചിത്രീകരണം പുരോഗമിക്കുന്നു
പൂര്‍ണ്ണമായും ഹ്യൂമര്‍, ഫാന്റസി, ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്റെ ഷിനിഗാമി' . വ്യത്യസ്ഥമായ പ്രമേയങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്‌ക്കരണം നടത്തുന്നത്. ഒരു കാലനും ആത്മാവും ചേര്‍ന്നു നടത്തുന്ന ഇന്‍വസ്റ്റിഗേഷനാണ് ചിത്രം.

'ഷിനിഗാമി' ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാല്‍ ജപ്പാനില്‍ കാലന്‍ എന്നാണര്‍ത്ഥം. ജപ്പാനില്‍ നിന്നും ഷിനിഗാമി കോഴ്‌സ് പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. വേണമെങ്കില്‍ ഡോ. ഷിനിഗാമി എന്നും പറയാം.

ഷിനിഗാമി എത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. കൈയ്യില്‍ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ
Full Story
  15-02-2024
പ്രേക്ഷകരെ അമ്പരപ്പിച്ച് മഞ്ജു വാരിയരുടെ പുതിയ സിനിമ: ഫുട്ടേജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഞെട്ടി ആരാധകര്‍

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫൂട്ടേജ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യര്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരസ്യം ചെയ്യല്‍ മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ

Full Story
  15-02-2024
പാന്‍ ഇന്ത്യന്‍ സിനിയ്‌ക്കൊരുങ്ങി വിജി തമ്പി; സിനിമയുടെ പേര് 'ജയ് ശ്രീറാം'
കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കാന്‍ ഒരുങ്ങി സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. 'ജയ് ശ്രീറാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തകര്‍ന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കല്‍വിളക്കും പശ്ചാത്തലമായി നില്‍ക്കുന്ന നായകനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. വിഷ്ണു വര്‍ധന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 'എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം' എന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചു.
പരസ്യം ചെയ്യല്‍

സിനിമയിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും
Full Story
  13-02-2024
സിനിമയില്‍ ഇനിയും പരീക്ഷണങ്ങള്‍ തുടരും; ഞാന്‍ പരീക്ഷണം നടത്തുമ്പോള്‍ നിങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചു പോകരുത് - മമ്മൂട്ടി
സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഒരു അണ്‍ പ്രെഡിക്റ്റബിള്‍ ആക്ടര്‍ ആയ താങ്കള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കള്‍ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോള്‍ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്.


കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങള്‍ കൂടെയുണ്ടാകണം.വഴിയില്‍ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്റെ
Full Story
[59][60][61][62][63]
 
-->




 
Close Window