|
വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാള്‍ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയില്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയില്‍ ഉള്ളത്.
രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പ്രാദേശികമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. |