Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
സിനിമ
  12-02-2024
ഫഹദ് നായകനാകുന്ന പുതിയ സിനിമ 'കരാട്ടെ ചന്ദ്രന്‍'
ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. 'കരാട്ടെ ചന്ദ്രന്‍' എന്ന ചിത്രം റോയ് ആണ് സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയിരുന്നു റോയ്. എസ് ഹരീഷ്, വിനോയ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ?ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച 'പ്രേമലു' വിജയകരമായി പ്രദര്‍ശനം തുടരുന്ന വേളയിലാണ് പുതിയ ചിത്രം നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദീലീഷ് പോത്തനും ഫഹദ് ഫാസിലും സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.
Full Story
  10-02-2024
രാജേഷ് മാധവന്‍ സംവിധാകനാകുന്നു: ആദ്യ സിനിമ 'പെണ്ണും പൊറാട്ടും' ; നായികാ-നായകന്മാര്‍ പുതുമുഖങ്ങള്‍
'ന്നാ താന്‍ കേസ് കൊട്' സിനിമയിലെ സുരേശേട്ടന്‍ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. 'ന്നാ താന്‍ കേസ് കൊട്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം എസ്.ടി.കെ. ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തില്‍ ബിനു അലക്‌സാണ്ടര്‍ ജോര്‍ജ്, ഷെറിന്‍ റേച്ചല്‍ സന്തോഷ് എന്നിവരും നിര്‍മാണ പങ്കാളികളാകുന്നു.
പരസ്യം ചെയ്യല്‍

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന 'പെണ്ണും പൊറാട്ടും' സെമി ഫാന്റ്റസി ജോണറിലാണ് ഒരുങ്ങുന്നത്. റാണി പദ്മിനി, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രവിശങ്കര്‍
Full Story
  09-02-2024
ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ലോകമെങ്ങും പ്രശസ്തനായ കെ.ജി. മാര്‍ക്കോസ് പാടിയ ഗാനം പുതിയ മലയാളം സിനിമയില്‍
15 വര്‍ഷങ്ങള്‍ക്ക് ശേഷം ഗായകന്‍ കെ.ജി. മാര്‍ക്കോസ് (KG Markose) വീണ്ടും മലയാളത്തില്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'പ്രേമലു' (Premalu) എന്ന ചിത്രത്തിലെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'തെലങ്കാന ബൊമ്മലു' എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ്. കെ.ജി. മാര്‍ക്കോസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയ്ലറും ഗാനങ്ങളും മറ്റും നല്‍കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം ഭാവന റിലീസ് തീയേറ്ററുകളില്‍
Full Story
  07-02-2024
നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍: പ്രേമലു എന്ന സിനിമയിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'മിനി മഹാറാണി' എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയുമാണ്. കപില്‍ കപിലന്‍, വാഗു മസാന്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയ്ലറും ഗാനങ്ങളും മറ്റും നല്‍കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം ഭാവന റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.

ഹൈദരാബാദിന്റെ
Full Story
  04-02-2024
ടൊവിനോ നായകനാകുന്ന 'നടികര്‍' മേയ് മൂന്നിന് റിലീസ് ചെയ്യും: ലോകത്ത് എല്ലാ രാജ്യങ്ങളിലും റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍
ടൊവിനോ തോമസ് നായകനാകുന്ന 'നടികര്‍' മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് നടികര്‍ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക.

ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'നടികര്‍' എന്ന സിനിമയ്ക്കുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍' അലന്‍
Full Story
  31-01-2024
സംഘി എന്നത് മോശം വാക്കാണെന്ന് എന്റ മകള്‍ എവിടെയും പറഞ്ഞിട്ടില്ല: മകള്‍ പറഞ്ഞത് ആ അര്‍ഥത്തിലല്ല - രജനീകാന്ത്
അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് തന്റെ മകള്‍ ഐശ്വര്യ ചോദ്യം ചെയ്തതെന്ന് തമിഴ് മെഗാ സ്റ്റാര്‍ രജിനികാന്ത്. സംഘി എന്നത് മോശം വാക്കാണെന്ന് എന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ''എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.'' താരം പറഞ്ഞു. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍
Full Story
  31-01-2024
പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ ബുദ്ധവിഹാരങ്ങള്‍ കണ്ടെത്താമെന്ന് നടന്‍ പ്രകാശ് രാജ്
''പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും'- നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം 'കലയും ജനാധിപത്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം കലയാണ്. രാമായണം പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതായെ കുറിച്ച് നാം സംസാരിക്കുന്നില്ലെന്നും കാശ്മീര്‍ ഫയല്‍സിന് ദേശീയ അവാര്‍ഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാര്‍ഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും
Full Story
  29-01-2024
നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയല്‍ താരം ഗോപിക അനിലും വിവാഹിതരായി
തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.

ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പങ്ക് വെച്ചിരുന്നു. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. മോഹന്‍ലാല്‍ അടക്കമുള്ളവരെ വിവാഹം ക്ഷണിക്കാനായി ഗോപികയും ജിപിയും ചെന്നതടക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Full Story
[59][60][61][62][63]
 
-->




 
Close Window