Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
പാന്‍ ഇന്ത്യന്‍ സിനിയ്‌ക്കൊരുങ്ങി വിജി തമ്പി; സിനിമയുടെ പേര് 'ജയ് ശ്രീറാം'
Text By: Team ukmalayalampathram
കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കാന്‍ ഒരുങ്ങി സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. 'ജയ് ശ്രീറാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തകര്‍ന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കല്‍വിളക്കും പശ്ചാത്തലമായി നില്‍ക്കുന്ന നായകനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. വിഷ്ണു വര്‍ധന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 'എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം' എന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചു.
പരസ്യം ചെയ്യല്‍

സിനിമയിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തിന് പിന്നാലെ അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും വിജി തമ്പി പങ്കെടുത്തിരുന്നു.
 
Other News in this category

 
 




 
Close Window