Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന സിനിമ'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്ന'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
Text By: Team ukmalayalampathram
സഹവേഷങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തില്‍ ഷെല്ലി കിഷോര്‍ നായികയാകുന്നു. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറാകും സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടി വി രഞ്ജിത്ത് ആണ് സിനിമയുടെ സംവിധാനം.

പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, വിജയ് ബാബു, ഹരീഷ് കണാരന്‍, ഗോകുല്‍, രാജേഷ് അഴീക്കോടന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു.

ടി വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജ?ഗന്നാഥന്‍, കെ സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്. ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാ?ഗത്തിലാണ് ചിത്രം ഒരുക്കുന്നത്.

ക്രിയേറ്റീവ് ഡയറക്ടര്‍ രഘുരാമ വര്‍മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാ?ഗരാജ് നാനി, എഡിറ്റര്‍ ജിതിന്‍ ഡി കെ, സം?ഗീതം അജ്മല്‍ ഹസ്ബുള്ള, ?ഗാനരചന അന്‍വര്‍ അലി, വൈശാഖ് സു?ഗുണന്‍, പശ്ചാത്തല സം?ഗീതം എ.ടീം, കലാസംവിധാനം ഷാജി മുകുന്ദ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ എം.എസ്. നിധിന്‍, സൗണ്ട് ഡിസൈനര്‍ രാമഭദ്രന്‍ ബി, മിക്‌സിങ് വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് വിനോദ് വേണു?ഗോപാല്‍, ഡി.ഐ പോയറ്റിക്ക്, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം പ്ലാനറ്റ് പിക്‌ചേഴ്‌സ്, വിഎഫ്എക്‌സ് ഡിജി ബ്രിക്‌സ്, സ്റ്റില്‍സ് അജി മസ്‌കറ്റ്, പിആര്‍ഒ- എ.എസ് ദിനേശ്. മാര്‍ച്ച് ഒന്നിന് ചിത്രം റിലീസ് ചെയ്യും.

 
Other News in this category

 
 




 
Close Window