Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
സിനിമ
  29-01-2024
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന്മാരായി അര്‍ജുന്‍ അശോകനും മുബിന്‍ എം. റാഫിയും
റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലന്തൂര്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിര്‍ഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.

ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിര്‍ഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകല്‍ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവര്‍ പലതും കാണും, കേള്‍ക്കും പക്ഷെ അതില്‍ പലതും പുറത്തു പറയാന്‍ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം കടന്നു
Full Story
  26-01-2024
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ട്: മക്കള്‍ ഇയക്കം ഉടന്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കും
നടന്‍ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. വിജയ്യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായേക്കും. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് വിജയ്.

താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് വിവരം.പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം
Full Story
  24-01-2024
മലൈക്കോട്ടെ വാലിബന്‍ റിലീസ് നാളെ; മോഹന്‍ലാലിന്റെ അദ്ഭുത പ്രകടനങ്ങള്‍ കാണാന്‍ അക്ഷമരായി ആരാധകര്‍
ഇന്നത്തെ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ വെള്ളിത്തിരയില്‍ ഒരു ഇടിമുഴക്കവുമായി അയാളെത്തും. 'കണ്‍കണ്ടത് നിജം കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം'. കാലവും ദേശവും ഏതെന്നും എന്തെന്നും അറിയാത്ത ഒരു മായക്കഥയുമായി മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയേറ്ററുകളിലെത്തും. പൂരത്തിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ട് പോലെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഒരു ഇടിവെട്ട് ടീസറും മോഹന്‍ലാല്‍ പുറത്ത് വിട്ടു.

''ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാന്‍വാസില്‍ ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ മുന്‍വിധികള്‍ ഇല്ലാതെ ആസ്വദിക്കാന്‍ സാധിക്കുന്ന നല്ലൊരു സിനിമയായിരിക്കും''
Full Story
  16-01-2024
ഹണി റോസും ലിച്ചിയും ഒന്നിക്കുന്ന സിനിമ: നായകന്മാരായി ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി
ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജന്‍ (ലിച്ചി )എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'തേരി മേരി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ, സെമീര്‍ ചെമ്പയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തേരി മേരിയുടെ ചിത്രീകരണം മാര്‍ച്ചില്‍ വര്‍ക്കലയില്‍ ആരംഭിക്കും.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷന്‍ വഴി തെരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക് എത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ക്കലയില്‍ പൂര്‍ണമായി ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും തേരി മേരി.
പരസ്യം ചെയ്യല്‍

ചിത്രത്തിന് സംഗീതം
Full Story
  13-01-2024
വ്യായാമം ചെയ്യുന്ന വീഡിയോയുമായി മോഹന്‍ലാല്‍: വാലിബന്‍ ചലഞ്ച് ഏറ്റെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ഥന
'വാലിബന്‍ ചലഞ്ച്' മായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രേക്ഷകരെ വാലിബന്‍ ചലെന്‍ജ്ജിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ഈ വെല്ലുവിളി ഏറ്റെടുക്കുമോ?' എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. ഒരു ഡൗള്‍ കേബിള്‍ മെഷിനില്‍ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയില്‍. തങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്ന് പറഞ്ഞും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും പറഞ്ഞ് ഒരുപാട് പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
Full Story
  09-01-2024
'അയ്യര്‍ ഇന്‍ അറേബ്യ' ഫെബ്രുവരി രണ്ടിന് പ്രദര്‍ശനത്തിന് എത്തുന്നു
മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യര്‍ ഇന്‍ അറേബ്യ' ഫെബ്രുവരി രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
പരസ്യം ചെയ്യല്‍

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് 'അയ്യര്‍ ഇന്‍ അറേബ്യ' എന്ന ചിത്രവുമായി
Full Story
  09-01-2024
'വിവേകാനന്ദന്‍ വൈറലാണ്' ജനുവരി 19ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും
ഷൈന്‍ ടോം ചാക്കോയെ (Shine Tom Chacko) കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന 'വിവേകാനന്ദന്‍ വൈറലാണ്' ജനുവരി 19ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞ് എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകന്‍. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
പരസ്യം ചെയ്യല്‍

മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ,
Full Story
  04-01-2024
ഗെറ്റ് സെറ്റ് ബേബി - ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയില്‍ നായികയായി നിഖില വിമല്‍
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മ്മം ശ്രീ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു. സംവിധായകന്‍ വിനയ് ഗോവിന്ദ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് സജീവ് സോമന്‍ ആദ്യ ക്ലാപ്പടിച്ചു.

ദേശീയ പുരസ്‌കാരം നേടിയ 'മേപ്പടിയാന്‍', 'ഷഫീക്കിന്റെ സന്തോഷം', 'മാളികപ്പുറം' തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം നേടിയ പ്രിയപ്പെട്ട താരം ഉണ്ണി മുകുന്ദന്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമല്‍ അവതരിപ്പിക്കുന്നു. സ്‌കന്ദ സിനിമാസ്, കിംഗ്‌സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ
ബാനറില്‍ സജീവ് സോമന്‍, സുനില്‍
Full Story
[59][60][61][62][63]
 
-->




 
Close Window