Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
വാട്‌സ് ആപില്‍ എഡിറ്റ് ബട്ടന്‍ വരുന്നു: അയച്ച മെസേജ് തിരുത്താം; തിരുത്തിയാല്‍ എഡിറ്റഡ് എന്നു കാണിക്കും
reporter
നിരവധി ഫീച്ചറുകളാണ് വാട്‌സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എഡിറ്റ് ബട്ടണ്‍. മെസേജ് എഡിറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്‌സാപ്പില്‍ കാണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍, എന്തെങ്കിലും പിശക് സംഭവിച്ചാല്‍ മെസേജുകള്‍ നീക്കം ചെയ്യാനും തെറ്റുതിരുത്തി അവ വീണ്ടും അയക്കാനുമുള്ള ഓപ്ഷനാണ് അവതരിപ്പിക്കുന്നത്. പക്ഷേ, മെസേജ് നീക്കം ചെയ്താലും 'ഈ സന്ദേശം ഇല്ലാതാക്കി' എന്ന് വാട്‌സാപ്പില്‍ കാണാം.

ഇതിനുമുമ്പ് ട്വിറ്ററും എഡിറ്റ് ബട്ടണ്‍ ഫീച്ചര്‍ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. അഞ്ച് അവസരങ്ങളാണ് ഒരു ട്വീറ്റ് എഡിറ്റു ചെയ്യാന്‍ നല്‍കുക. ഇതിലും ഒറിജിനല്‍ ട്വീറ്റ് പരിഷ്‌കരിച്ചിട്ടുണ്ടോ എന്ന് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമാക്കുന്നതിന് എഡിറ്റുചെയ്ത ട്വീറ്റുകള്‍ ഒരു ഐക്കണ്‍, ടൈംസ്റ്റാമ്പ്, ലേബല്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട്. ട്വിറ്ററിന് സമാനമായ രീതികള്‍ തന്നെയായിരിക്കും വാട്‌സാപ്പും ഉപയോഗിക്കുക. വാട്‌സാപ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത് തുടരുകയാണ്. എന്നാല്‍ എന്ന് ലഭ്യമാകും എന്നതിനെ കുറിച്ച് വ്യക്തമല്ല. വാട്‌സാപ് ആന്‍ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റിന്റെ 2.22.20.12 പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window