Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
ബിസിനസ്‌
  29-06-2022
ഗൂഗിളും ആമസോണും ജോലി വച്ചു നീട്ടിയ ജോലി വേണ്ടെന്നു വച്ചു; ഫേസ് ബുക്കില്‍ ജോലിക്കു കയറിയ വൈശാഖിന് ശമ്പളം 1.8 കോടി
കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് വൈശാഖ്. വര്‍ഷത്തില്‍ 1.8 കോടി രൂപയാണ് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ബൈശാഖ് മൊണ്ടാലിന്‍ എന്ന നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയ്ക്കാണ് ഫേസ്ബുക്കില്‍ നിന്ന് ഈ ഓഫര്‍ ലഭിച്ചിരിക്കുന്നത്.

ബൈശാഖ് ആള് ചില്ലറക്കാരനല്ല. ഇതിനുമുമ്പ് ഗൂഗിള്‍, ആമസോണ്‍ എന്നീ വന്‍കിട കമ്പനികളില്‍ നിന്നും ജോലി ഓഫര്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇവയെക്കാള്‍ എല്ലാം ഉയര്‍ന്ന ശമ്പളമാണ് ഫേസ്ബുക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഓഫര്‍ ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ കമ്പനിയില്‍ ജോയിന്‍ ചെയ്യാനായി
Full Story
  28-06-2022
കെ റെയിലിന് കല്ലിടാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 1.33കോടി രൂപ: നിയമസഭയില്‍ രേഖാമൂലം അറിയിച്ചത് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാ മൂലമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 19,691 കല്ലുകള്‍ വാങ്ങിയെന്നും 6744 കല്ലുകള്‍ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാര്‍ശ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.


നിതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി
Full Story
  28-06-2022
മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു: മകന്‍ ആകാശ് അംബാനിക്ക് ചുമതല കൈമാറി
റിലയന്‍സ് ജിയോയില്‍ തലമുറമാറ്റം. മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതായി കമ്പനി അറിയിച്ചു. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് പുതിയ ചെയര്‍മാന്‍. 2014 മുതല്‍ കമ്പനിയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി.


കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചതായും കമ്പനി അറിയിച്ചു. അഞ്ച് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിക്കാനും ധാരണയായി. ഇക്കാര്യത്തില്‍ ഓഹരിയുടമകളുടെ അം?ഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച
Full Story
  25-06-2022
വെള്ളത്തിലും ഫോണ്‍ ഉപയോഗിക്കാം എന്നു തെറ്റിദ്ധരിപ്പിച്ചതായി ഓസ്‌ട്രേലിയ: 100 കോടി രൂപ ഫൈന്‍ അടയ്ക്കാന്‍ ഉത്തരവ്
സ്മാര്‍ട് ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസില്‍ സാംസങ്ങിന് 14 ദശലക്ഷം ഡോളര്‍ (ഏകദേശം 109.55 കോടി രൂപ) പിഴ ചുമത്തി. തങ്ങളുടെ ഫോണുകള്‍ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് സാംസങ് ഓസ്ട്രേലിയയ്ക്ക് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.

2016 മാര്‍ച്ച് മുതല്‍ 2018 ഒക്ടോബര്‍ വരെ നടന്ന പരസ്യ ക്യാംപയ്നില്‍ സാംസങ് ഗാലക്സി ഫോണുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളാണ് ഉന്നയിച്ചത്. ഭാവിയില്‍ വെള്ളത്തിനടിയില്‍ നിന്നും സെല്‍ഫിയെടുക്കാം, 1.5 മീറ്റര്‍ താഴ്ചയില്‍, 30 മിനിറ്റ് വരെ ഫോണ്‍ ജലത്തെ പ്രതിരോധിക്കുമെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.
Full Story
  22-06-2022
ശതകോടികള്‍ വെട്ടിച്ച് ഇന്ത്യയില്‍ നിന്നു മുങ്ങിയ വിജയ് മല്യ ഇതാ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനൊപ്പം: ഫോട്ടോ വൈറല്‍
സാമ്പത്തിക തട്ടിപ്പു കേസിനു പിന്നാലെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറല്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ലുമൊത്തുള്ള ചിത്രം, തന്റെ ചിത്രം ബുധനാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ച മല്യ, ചിത്രത്തിനൊപ്പം കുറിച്ചത് ഇങ്ങനെ, 'എന്റെ പഴയ ഉറ്റചങ്ങാതി ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന യൂണിവേഴ്‌സ് ബോസിനെ വീണ്ടും കണ്ടുമുട്ടാനായതില്‍ അതിയായ സന്തോഷം. ഗെയ്ലിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ എടുത്തതിനു ശേഷം ഉറ്റചങ്ങാതിമാരാണു ഞങ്ങള്‍. ഒരു താരത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വന്തമാക്കിയത് ഇത്തരത്തിലായിരിക്കും.'

ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഉടമയായിരുന്നു മല്യ. 2011-17 കാലഘട്ടത്തില്‍ ബാംഗ്ലൂരിന്റെ പ്രമുഖ താരമായിരുന്നു
Full Story
  22-06-2022
തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ മദ്യഷോപ്പ് തുറക്കുന്നു: കടയുടെ പേര് ഡ്യൂട്ടി ഫ്രീ
തിരുവനന്തപുരം വിമാനത്താവളത്തില്‍ മദ്യം ഉള്‍പ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ തുറക്കുന്നു. ഈ മാസം 24ന് പ്രവര്‍ത്തനം തുടങ്ങും. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നായിരിക്കും പേര്.
അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ 2 ഔട്ട്ലെറ്റുകള്‍ ഉണ്ടാകും. മദ്യത്തിനു പുറമേ ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാന്‍ഡ്ബാഗുകളും സണ്‍ഗ്ലാസുകളും പോലുള്ള ഫാഷന്‍ വിഭാഗങ്ങളും ഉടന്‍ തു
Full Story
  15-06-2022
ജനങ്ങള്‍ ചായകുടി കുറയ്ക്കണമെന്ന് പാക്കിസ്ഥാനിലെ മന്ത്രി: 2021-22 ല്‍ കുടിച്ചത് 400 ദശലക്ഷം ഡോളര്‍ വിലയ്ക്കുള്ള ചായ
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി. 'ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. രാജ്യത്തെ വിദേശ വിനിമയ റിസര്‍വ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാന്‍ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങള്‍ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യര്‍ഥന'- ആസൂത്രണ വിഭാഗം മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷം പാക്കിസ്ഥാനിലെ ജനങ്ങള്‍ 400 ദശലക്ഷം യുഎസ് ഡോളര്‍ തുകയ്ക്കുള്ള ചായ കുടിച്ചു. നിലവില്‍ രൂക്ഷമായ സാമ്പത്തിക തളര്‍ച്ച നേരിടുന്ന ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതി രാജ്യത്തെ തേടിയെത്തിയേക്കാമെന്ന് പാക്കിസ്ഥാന്‍ ധനകാര്യ മന്ത്രി മിഫ്ത്താ ഇസ്മയില്‍ മുന്നറിയിപ്പ്
Full Story
  08-06-2022
സോണി കമ്പനിയെ ലോകം മുഴുവന്‍ പ്രശസ്തമാക്കിയ മുന്‍ സിഇഒ നോബുയുക്കി അന്തരിച്ചു
സോണി കമ്പനിയുടെ മുന്‍ സിഇഒ നോബുയുക്കി ഐഡെ അന്തരിച്ചു. 84 വയസ്സായിരുന്നു. ഡിജിറ്റല്‍, എന്റര്‍ടൈന്‍മെന്റ് രംഗങ്ങളിലെ സോണിയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച ആള്‍ കൂടിയാണ് അദ്ദേഹം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജൂണ്‍ 2നാണ് അദ്ദേഹം മരിച്ച വിവരം കമ്പനി ഔദ്യോ?ഗികമായി സ്ഥിരീകരിച്ചത്. 1998 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് നോബുയുക്കി ഐഡെ സോണിയുടെ സിഇഒ ആയിരുന്നത്.

ഇന്റര്‍നെറ്റ് യുഗത്തിലേക്ക് സോണിയെ സജ്ജമാക്കുന്നതില്‍ ഐഡെയുടെ കാഴ്ചപ്പാടിനോട് താനും കമ്പനിയും കടപ്പെട്ടിരിക്കുന്നുവെന്ന് സോണി ചീഫ് എക്സിക്യൂട്ടീവ് കെനിചിരോ യോഷിദ (Kenichiro Yoshida) പറഞ്ഞു. ''1998 മുതല്‍, സിഇഒ ആയിരുന്ന ഏഴു വര്‍ഷക്കാലം, ഒരു അന്താരാഷ്ട്ര കമ്പനിയായുള്ള സോണിയുടെ പരിണാമത്തിന് ഐഡെ വലിയ സംഭാവനകള്‍ നല്‍കി. അദ്ദേഹം
Full Story
[25][26][27][28][29]
 
-->




 
Close Window