Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി ലോകത്തെ ഉയര്‍ന്നു വരുന്ന താരങ്ങളുടെ പട്ടികയില്‍
reporter
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് - ലോകത്തെ ഉയര്‍ന്നുവരുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബിസിനസുകാരന്‍ അമ്രപാലി ഗാനും പട്ടികയിലുണ്ട്.


'ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിലെ പിന്‍മുറക്കാരനായ ആകാശ് അംബാനി എപ്പോഴും ബിസിനസ്സില്‍ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കഠിനാധ്വാനം ചെയ്താണ് ഉയരങ്ങളിലേക്ക് എത്തുന്നത്,' ടൈം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു.

ആകാശ് അംബാനി, ജൂണില്‍ 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയര്‍മാനായി നിയമിതനായിരുന്നു, വെറും 22 വയസ്സില്‍ ബോര്‍ഡിലെത്തി. 'അതിനുശേഷം അദ്ദേഹം ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള വമ്പന്‍മാരില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ഇറക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ' ടൈംസ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, ആക്ടിവിസം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന 100 വളര്‍ന്നുവരുന്ന നേതാക്കളെ പട്ടികയാണ് ഇതെന്ന് ടൈം പറഞ്ഞു.
അമേരിക്കന്‍ ഗായിക എസ്ഇസഡ്എ, നടി സിഡ്നി സ്വീനി, ബാസ്‌ക്കറ്റ്ബോള്‍ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാര്‍ലോസ് അല്‍കാരാസ്, നടനും ടെലിവിഷന്‍ താരവുമായ കെകെ പാമര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫാര്‍വിസ ഫര്‍ഹാന്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
 
Other News in this category

 
 




 
Close Window