Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ജോലി ഒഴിവ് പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് എട്ടു ലക്ഷം രൂപ
Text by: Team Ukmalayalampathram
ഇന്‍സ്റ്റഗ്രാമിലെ ജോലി പരസ്യത്തില്‍ ക്ലിക്ക് ചെയ്ത ഡല്‍ഹി സ്വദേശിയായ യുവതിക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ 'എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ' എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ ആവശ്യപ്പെട്ട ഫോര്‍മാറ്റില്‍ തന്നെ വിശദാംശങ്ങള്‍ പൂരിപ്പിക്കുകയും ചെയ്തു. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രാഹുല്‍ എന്നയാളില്‍ നിന്ന് ഫോണ്‍ വരികയും തട്ടിപ്പുകാരന്‍ യുവതിയോട് ആദ്യം റജിസ്‌ട്രേഷന്‍ ഫീസായി 750 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടും ചെയ്തു.

ശേഷം ഗേറ്റ്പാസ് ഫീസ്, ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയില്‍ നിന്ന് തട്ടിയെടുത്തു. രാഹുല്‍ എന്ന പേരില്‍ ഫോണ്‍ ചെയ്തയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലൊക്കേഷന്‍ കണ്ടെത്തിയാണ് പ്രതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് കൂടുതല്‍ പണം തട്ടിയെടുത്തതെന്നും കണ്ടെത്തി.

രണ്ട് വര്‍ഷം മുന്‍പ് കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിനു ശേഷം തുടങ്ങിയതാണ് ഈ തട്ടിപ്പെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി വരുന്ന ഇത്തരം വ്യാജ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യരുതെന്നും അംഗീകൃത ജോബ് വെബ്‌സൈറ്റുകളില്‍ മാത്രം സന്ദര്‍ശിച്ച് തൊഴിലിന് അപേക്ഷിക്കാനും പൊലീസ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
Other News in this category

 
 




 
Close Window