Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
ബിസിനസ്‌
  07-06-2022
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് ഇളവ് അനുവദിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.
Full Story
  07-06-2022
പ്രവാസികള്‍ക്കായി ആരംഭിച്ച ചിട്ടിയില്‍ വരിക്കാരുടെ എണ്ണം 55,165: ആശങ്ക വേണ്ട - നോര്‍ക്ക വൈസ് ചെയര്‍മാന്‍
പ്രവാസികള്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ശ്രദ്ധേയവും സുരക്ഷിതവുമായ പദ്ധതിയാണ് പ്രവാസി ചിട്ടിയെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. 2 വര്‍ഷം കൊണ്ട് വന്‍ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചു. നിലവില്‍ 1,507 ചിട്ടികളിലായി 55,165 വരിക്കാരുണ്ട്. പ്രവാസ ജീവിതം നയിച്ച് തന്നെ ഓണ്‍ലൈനായി പണം അടയ്ക്കാനും, ലേലത്തില്‍ പങ്കെടുക്കാനും, ചിട്ടി തുക കൈപ്പറ്റാനും, പദ്ധതി അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസം ഗള്‍ഫിലെ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ പ്രവാസി ചിട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് പുറത്തുള്ള പാവപ്പെട്ട തൊഴിലാളികള്‍ക്ക് ചിട്ടിയില്‍
Full Story
  06-06-2022
2000 രൂപ നോട്ട് ഇല്ലാതാകും എന്നു പ്രചാരണം

ഇന്ത്യയില്‍ രണ്ടായിരം രൂപ നോട്ട് രണ്ട് വര്‍ഷമായി അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ അച്ചടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് മറുപടി നല്‍കിയത്. 2018 മാര്‍ച്ച് 30 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 3362 ദശലക്ഷം 2000 രൂപ നോട്ടുകളാണ് വിതരണത്തിലുള്ളത്. എണ്ണത്തിന്റെ കണക്കില്‍ 3.27 ശതമാനവും വിതരണത്തിലുള്ള കറന്‍സികളുടെ ആകെ മൂല്യത്തിന് 37.26 ശതമാനവും വരുമിത്. 2021 ഫെബ്രുവരി 26 ലെ കണക്ക് പ്രകാരം 2499 ദശലക്ഷം 2000 രൂപ നോട്ടുകള്‍ വിപണിയിലുണ്ട്. കറന്‍സി അച്ചടിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരാണ് റിസര്‍വ് ബാങ്കുമായി ആലോചിച്ച് നടപ്പിലാക്കുന്നത്. രാജ്യത്തെ വിപണിയില്‍ കറന്‍സികളുടെ ബാലന്‍സ്

Full Story
  15-05-2022
ലോകത്ത് ആദ്യത്തെ ബിറ്റ് കോയിന്‍ നഗരം: അവിടെ സ്വര്‍ണം പൂത്തുലഞ്ഞ് പണം വിതറുന്നു
ബിറ്റ്‌കോയിന്‍ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എല്‍ സാല്‍വദോര്‍. എന്നാല്‍ അതെ രാജ്യത്ത് ഒരു ബിറ്റ്‌കോയിന്‍ നഗരമുണ്ടാക്കാന്‍ ഒരുങ്ങുകയാണ്. എല്‍ സാല്‍വദോറിന്റെ പ്രസിഡന്റായ നയീബ് അര്‍മാന്‍ഡോ ബുകേലെയാണ് ഈ നഗരത്തിന്റെ മോഡലും ഡിസൈനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇവിടെ ബിറ്റ്‌കോയിന്‍ കറന്‍സിയായി അംഗീകരിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ബിറ്റ്‌കോയിന്‍ നഗരത്തിന്റെ നിര്‍മാണം തുടങ്ങുമെന്നാണ് കരുതുന്നത്.


ഈ വര്‍ഷാവസാനത്തോടെ ബിറ്റ്കോയിന്‍ നഗരത്തിന്റെ പണി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്‍ സാല്‍വദോറിലെ ജനങ്ങളില്‍ 20 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നതെങ്കിലും എല്‍ സാല്‍വദോറിന്റെ പ്രസിഡന്റ് ബുകേലെ
Full Story
  15-05-2022
ജീവിതച്ചെലവ് കുറച്ചും പിശുക്കു കാണിച്ചും എയ്മി സമ്പാദിച്ചത് അഞ്ചു കോടി മില്യണ്‍ അമേരിക്കന്‍ ഡോളര്‍
എയ്മീ എലിസബത്ത് എന്നാണ് ഇവരുടെ പേര്. താനൊരു പിശുക്കിയാണെന്ന് എയ്മി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ലാസ്വേഗാസിലാണ് ഈ അമ്പതുകാരി താമസിക്കുന്നത്. അഞ്ചു കോടി മില്യണ്‍ അമേരിക്കന്‍ ഡോളറിന് ഉടമയാണ് എയ്മീ എലിസബത്ത്. തനിക്ക് പണം ചിലവാക്കാന്‍ മടിയാണെന്നും അതുകൊണ്ട് തന്നെ വളരെ പിശുക്കിയാണ് ജീവിക്കുന്നതെന്നും എയ്മി പറഞ്ഞു. ഇതിനായി എയ്മി ചെയുന്ന കാര്യങ്ങളാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്. ഭക്ഷണത്തിന് പോലും ചിലവ് ചുരുക്കിയാണ് അവര്‍ ജീവിക്കുന്നത്. അതിനായി പൂച്ചക്കുള്ള ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും എയ്മി വെളിപ്പെടുത്തി. ഇതേ ഭക്ഷണം തന്നെയാണ് വിരുന്നുകാര്‍ക്കും നല്‍കാറ്. തന്റെ ചെലവു ചുരുക്കല്‍ രീതികളും പിശുക്കും ആളുകള്‍ക്ക് ഇഷ്ടപെടണമെന്നില്ല. പക്ഷെ ഞാന്‍ അത് കാര്യമാക്കി
Full Story
  13-05-2022
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: 5000 കോടി വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി

5000 കോടി രൂപ കടമെടുക്കാനാണ് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കിയിട്ടില്ല. അടുത്ത മാസം മുതല്‍ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. കേരളം ?ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎന്‍ ബാല?ഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും ഞെരുക്കുകയാണെന്നാണ് മന്ത്രിസഭാ യോ?ഗത്തില്‍ മന്ത്രി പറഞ്ഞത്. പൊ?തു?വി?പ?ണി?യി?ല്‍?നി?ന്ന്കടമെടുപ്പിനുള്ള അനുമതി കേന്ദ്രം

Full Story
  11-05-2022
ഓയില്‍ റിഫൈനിംഗ്, ടെലികോം, ഡിജിറ്റല്‍ മേഖല: റിലയന്‍സിന് ഒരു വര്‍ഷം 100 ബില്യണ്‍ ഡോളര്‍ വരുമാനം
ബമ്പര്‍ ഓയില്‍ റിഫൈനിംഗ് മാര്‍ജിനുകള്‍, ടെലികോം, ഡിജിറ്റല്‍ സേവനങ്ങളിലെ സ്ഥിരമായ വളര്‍ച്ച, റീട്ടെയില്‍ ബിസിനസിലെ ശക്തമായ മുന്നേറ്റം എന്നിവയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വരുമാനത്തില്‍ 24.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഒരു വര്‍ഷം കൊണ്ട് 100 ബില്യണ്‍ ഡോളര്‍ വരുമാനം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്.


2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഓയില്‍-ടു-റീട്ടെയില്‍-ടു-ടെലികോം കമ്പനിയുടെ ഏകീകൃത അറ്റാദായം 13,227 കോടി രൂപയില്‍ നിന്ന് 16,203 കോടി രൂപയായി ഉയര്‍ന്നു. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ റിലയന്‍സ് 7.92 ലക്ഷം കോടി രൂപ (102 ബില്യണ്‍ യുഎസ് ഡോളര്‍) വരുമാനത്തില്‍ 60,705 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.

ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ വര്‍ദ്ധനവ്,
Full Story
  25-04-2022
സൗദി അറേബ്യയിലെ രാജാവിന്റെ 2300 കോടി രൂപ വിലയുള്ള വിമാനം പൊളിച്ച് വില്‍ക്കുന്നത് അമേരിക്കയില്‍
സൗദി രാജാവിന്റെ 300 മില്ല്യണ്‍ ഡോളര്‍ (ഏതാണ്ട് 2301 കോടി രൂപ) വിലയുള്ള ജംബോ ബോയിങ്ങ് 10 വര്‍ഷത്തിനിടയില്‍ ആകെ പറന്നത് 42 മണിക്കൂര്‍. എന്നിട്ടെന്താ, ഇപ്പോഴും പുതുപുത്തന്‍ പോലിരിക്കുന്ന ബോയിങ്ങ് 747 കഴിഞ്ഞ ദിവസം അവസാനത്തെ പറക്കല്‍ നടത്തിയത്, പൊളിക്കാനായി ലോകത്തിലെ ഏറ്റവും വലിയ വിമാന ശവപ്പറമ്പിലേക്കാണ്.

യുഎസിലെ അരിസോണയിലെ മരാനയിലുള്ള പിനാല്‍ എയര്‍ പാര്‍ക്കിന് ലോകത്തെ ഏറ്റവും വലിയ വിമാന ശവപ്പറമ്പ് എന്നാണ് വിശേഷണം. കണ്ടം ചെയ്ത വിമാനങ്ങള്‍ ലോകത്ത് കൂടുതലായും എത്തുന്നത് ഈ എയര്‍ പാര്‍ക്കിലാണ്. സ്വിറ്റ്‌സര്‍ലന്റിലെ ബാസല്‍ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം സൗദി രാജാവിന്റെ 42 മണിക്കൂര്‍ മാത്രം പറന്ന വിമാനം പറന്നതും ഇവിടേയ്ക്കാണ്.

സൗദി രാജാവായിരുന്ന സുല്‍ത്താന്‍ ഇബ്ന്‍ അബ്ദെല്‍
Full Story
[26][27][28][29][30]
 
-->




 
Close Window