40 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം എംടിവിയുടെ അഞ്ച് സംഗീത ചാനലുകളും പ്രവര്‍ത്തനം നിറുത്തുന്നു. ചാനലുകളുടെ ഉടമസ്ഥരായ പാരമൗണ്ട് ഗ്ലോബല്‍ അറിയിച്ചത്. എംടിവി 80s, എംടിവി മ്യൂസിക്, ക്ലബ് എംടിവി, എംടിവി 90s, എംടിവി ലൈവ് എന്നിവ അടച്ചുപൂട്ടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ഡിസംബര്‍ 31 ആകുമ്പോഴേക്കും ലോകമെമ്പാടും ഈ ചാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ എംടിവി എച്ച്ഡി റിയാലിറ്റി ടിവി ഷോകള്‍ സംപ്രേക്ഷണം ചെയ്യുന്നത് തുടരും. പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമായിരുന്ന സംഗീത വീഡിയോകളില്‍ നിന്നും കലാപരമായ പ്രമോഷനുകളില്‍ നിന്നും ബ്രാന്‍ഡ് മാറുകയാണ്.
1980കളിലും 1990കളിലും ജനിച്ചവരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലൊന്നാണ് എംടിവിയും അതിലെ സംഗീത പരിപാടികളും. സ്‌കൂളില്‍ നിന്നോ കോളേജില്‍ നിന്നോ വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഏറ്റവും പുതിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഈ ചാനല്‍ ഓണ്‍ ചെയ്യാത്തവര്‍ ചുരുക്കമാണ്. |