എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി. ഇതുവഴി അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് ബാലന്‍സ് പൂര്‍ണമായും പിന്‍വലിക്കാന്‍ അനുവദിക്കും.കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് തീരുമാനം.
പ്രത്യേക സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിന്‍വലിക്കാനും അനുമതിയായി. തുക പിന്‍വലിക്കാനുള്ള ചുരുങ്ങിയ സര്‍വീസ് 12 മാസമാക്കി കുറച്ചു. നേരത്തെ, തൊഴില്‍ ഇല്ലാതാവുകയോ വിരമിക്കലോ ഉണ്ടായാല്‍ മാത്രമേ പൂര്‍ണമായ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നുള്ളൂ.
അംഗത്തിന് ജോലിയില്ലാതെ ഒരു മാസത്തിനുശേഷം പിഎഫ് ബാലന്‍സിന്റെ 75 ശതമാനം പിന്‍വലിക്കാനും രണ്ടു മാസത്തിനുശേഷം ബാക്കി 25 ശതമാനം പിന്‍വലിക്കാനും അനുവാദമുണ്ടായിരുന്നു. വിരമിക്കുമ്പോള്‍, ബാലന്‍സ് പരിധിയില്ലാതെ പണം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നു. |