ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 90,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില ഔണ്‍സിന് 4000 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. 2008 ല്‍ 1000 ഡോളറും, 2011ല്‍ 2000 ഡോളറും, 2021ല്‍ 3000 ഡോളറും, മറികടന്നതിനുശേഷമാണ് 2025 ഒക്ടോബര്‍ 8ന് 4000 ഡോളര്‍ മറികടന്നത്. രാജ്യാന്തര സ്വര്‍ണവില ഇന്ന് 4015 ഡോളറാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജസും ചേര്‍ത്ത് ഒരു ലക്ഷം രൂപ അടുപ്പിച്ച് നല്‍കേണ്ടിവരും. |