ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ നിത അംബാനി വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 'ഹെര്‍ സര്‍ക്കിള്‍' (HerCircle.in) എന്ന പേരിലുള്ള ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്.
വ്യവസായി ഗൗതം അദാനിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്ന് ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന്
കോവിഡ് 19 -നെതിരെ പോരാടുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്നും വാക്‌സിന്‍ നയത്തിന്റെ കാര്യത്തിലും ഇന്ത്യ ശരിക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേറിട്ട് നില്‍ക്കുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.
''കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ വാക്‌സിനുകള്‍
ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകോത്തര കാര്‍ നിര്‍മാണ കമ്പനിയായ വോള്‍വോ ഇന്ധനത്തില്‍ ഓടുന്ന കാറുകളുടെ നിര്‍മാണം നിര്‍ത്തും. പൂര്‍ണമായും ഇലക്ട്രിക് രൂപത്തിലേക്ക് മാറാന്‍ ലക്ഷ്യമിടുന്ന കമ്പനിയുടെ പുതിയ കാറുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 7.7 ശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കിയേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്രിക് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2020 ല്‍ ഇത് 6.1 % ആയിരുന്നു. രാജ്യാന്തര തൊഴില്‍ സേവന ദാതാക്കളായ Aon Plc നടത്തിയ സര്‍വ്വേ ഫലം ചൊവ്വാഴ്ചയാണ് പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 88% കമ്പനികളും ശമ്പള
പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല നിക്ഷേപ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പോസ്റ്റ് ഓഫീസും ഇതര ബാങ്കുകളെപ്പോലെ ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പാദ വാര്‍ഷിക ക്രമത്തില്‍ പുനര്‍ന
ഒരു സമ്മാനവും ഇല്ലെന്ന് ഉറപ്പിച്ച് വലിച്ചെറിയാന്‍ തീരുമാനിച്ച ലോട്ടറി ടിക്കറ്റിന് കിട്ടിയത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഈ ഭാഗ്യം കൂടാതെ ഒപ്പം എടുത്ത ഒന്‍പതു ലോട്ടറി ടിക്കക്കുകള്‍ക്കും സമ്മാനം ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ് ഭാഗ്യ പരമ്പര