Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
600 രൂപയ്ക്കു സംസ്ഥാനങ്ങള്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കാം: ബയോടെക്
Reporter
വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ കോവിഡ് -19 വാക്‌സിന്‍ ആയ കോവാക്‌സിന് വില നിശ്ചയിച്ചു. 600 രൂപയ്ക്കു സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ നല്‍കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയ്ക്കാണ് കോവാക്‌സിന്‍ നല്‍കുക. കൊറോണ വൈറസ് വാക്‌സിനേഷന്‍ പരിപാടിയുടെ മൂന്നാം ഘട്ടത്തില്‍ വില്‍ക്കുന്നതിനുള്ള വിലയാണ് ഇന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചു.

ഐ സി എം ആറുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചത്. രാജ്യത്ത് നടന്ന വാക്‌സിനേഷന്‍ പരിപാടിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും കോവാക്‌സിന്‍ ഉപയോഗിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഓക്‌സ്‌ഫോഡ്- ആസ്ട്ര സെനേക്ക വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിനൊപ്പമാണ് കോവാക്‌സിന്‍ ഉപയോഗിച്ചു വന്നത്. നേരത്തെ കോവിഷീല്‍ഡിനും വില നിശ്ചയിച്ചിരുന്നു. 400 രൂപയ്ക്കാണ് കോവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.




കോവാക്‌സിന്‍ കയറ്റുമതി ചെയ്യുമെന്നും ഭാരത് ബയോടെക് പ്രഖ്യാപിച്ചു, കോവിഡ് -19 വാക്‌സിനുകളുടെ കയറ്റുമതി വില 15-20 ഡോളര്‍ വരെയാണ്, അതായത് ഏകദേശം 1,100 മുതല്‍ 1,500 രൂപ വരെ ആയിരിക്കും ഇത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്റെ പുതുക്കിയ വില കമ്പനി രണ്ടു ദിവസം മുമ്പാണ് പുറത്തു വിട്ടത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്സിന്‍ നല്‍കമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സ്വകാര്യ വിപണിയിലുള്ള ആഗോള വാക്‌സീനുകളേക്കാള്‍ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയില്‍ ചേര്‍ത്തിട്ടുണ്ട്. അമേരിക്കന്‍ വാക്‌സീനുകള്‍ക്ക് 1500 രൂപ, റഷ്യന്‍ വാക്‌സീനുകള്‍ക്ക് 750, ചൈനീസ് വാക്‌സീനുകള്‍ക്ക് 750 രൂപ തുടങ്ങിയവയിലധികമാണ് ഈടാക്കുന്നതെന്നും പൂനാവാല ചൂണ്ടിക്കാട്ടി. മേയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനും പൊതുവിപണിയില്‍ ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.
 
Other News in this category

 
 




 
Close Window