|
അതാതു വര്‍ഷത്തെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കൈവശമോ ലോക്കറിലോ സൂക്ഷിച്ചു വച്ചിട്ടുള്ള സ്വര്‍ണത്തിന്റെ കണക്കു കൂടി നല്‍കേണ്ടതുണ്ട്. അതു കൊണ്ട് സ്വര്‍ണം വാങ്ങുന്നവര്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ന്മസ്വര്‍ണം വാങ്ങുമ്പോള്‍ ബില്ല് കൂടി ചോദിച്ചു വാങ്ങുക. ബില്ലില്ലാതെ സ്വര്‍ണം വാങ്ങരുത്. ബില്ല് സൂക്ഷിച്ചു വയ്ക്കണം. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആവശ്യം വരും.
ന്മസ്വര്‍ണം എത്ര വേണമെങ്കിലും വാങ്ങാം. സൂക്ഷിക്കാം. പക്ഷേ കൃത്യമായ ഉറവിടം വെളിപ്പെടുത്തണം. പാരമ്പര്യമായി കൈമാറി കിട്ടിയതോ സമ്മാനമായി കിട്ടിയതോ ആണെങ്കില്‍ അതിന്റെ രസീതോ ബന്ധപ്പെട്ട രേഖകളോ കൂടി ദാതാക്കളില്‍ നിന്ന് വാങ്ങി സൂക്ഷിക്കാന്‍ മറക്കരുത്.
ന്മകണക്കില്‍ പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. തിരിച്ചുകിട്ടണമെങ്കില്‍ ഉറവിടം വെളിപ്പെടുത്തേണ്ടതുണ്ട്.
ന്മബില്ലോ രേഖകളോ ഇല്ലാതെ ഒരാള്‍ക്ക് എത്ര സ്വര്‍ണം സൂക്ഷിക്കാം? വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം. അവിവാഹിതക്ക് 250 ഗ്രാം. പുരുഷന് 100 ഗ്രാം
ന്മആചാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും ഭാഗമായി സ്വര്‍ണം സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. പക്ഷേ അത് അങ്ങനെയാണെന്ന് തെളിയിക്കാന്‍ ഉടമയ്ക്ക് കഴിയണം.
ന്മഒരാളുടെ പേരിലുള്ള ലോക്കറില്‍ ഒന്നിലേറെ പേരുടെ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടായിരിക്കും. എല്ലാവരുടെ പേരും ചേര്‍ത്ത് ജോയിന്റ് ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതാണ് നല്ലത്. |