Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി
Reporter
ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമനായത്. ആഗോളതലത്തില്‍ 589ാം സ്ഥാനവും ഇന്ത്യയില്‍ 26ാമനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.
330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളിയായി. പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജൂ രവീന്ദ്രനും ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ളയുമാണ്. ഇരുവര്‍ക്കും 250 കോടി ഡോളര്‍ വീതമാണ് ആസ്തി. ഇന്‍ഫോസിസ് മേധാവി ആയിരുന്ന എസ് ഡി ഷിബുലാല്‍(190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (എന്നിവര്‍ 130 കോടി ഡോളര്‍), ടി എസ് കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.
ഫോബ്‌സിന്റെ 2019ലെ ശതകോടീശ്വര പട്ടികയിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന് 810 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുണ്ട്. അലിയുടെ മരുമകന്‍ ഷംസീര്‍ വയലില്‍ ആണ് ലുലുവിന്റെ ഹെല്‍ത്ത് കെയര്‍ ബിസിനസുകള്‍ നടത്തുന്നത്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ഉള്‍പ്പെടെ ഓഹരി പങ്കാളിത്തമുണ്ട്. 2013 ല്‍ കൊച്ചിയില്‍ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ നിര്‍മിച്ചതിന് പിന്നാലെ. 2016 ല്‍ 170 മില്യണ്‍ ഡോളറിന് ലണ്ടനിലെ വൈറ്റ്ഹാളിലുള്ള സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കെട്ടിടം സ്വന്തമാക്കിയിരുന്നു. ഇത് ഇപ്പോള്‍ ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഹോട്ടല്‍ എന്ന ആഡംബര ഹോട്ടല്‍ ആണ്.
 
Other News in this category

 
 




 
Close Window