|
തമന്നയെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കന്നഡ സംഘടനകള്‍. കന്നഡ നടിമാരെ അംബാസിഡറാക്കാതെ തമന്നയെ കൊണ്ടുവന്നതിലാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ പോസ്റ്റുകള്‍ വ്യാപകമാകുകയാണ്. 6.2 കോടി രൂപയ്ക്കാണ് തമന്നയുമായി കര്‍ണാടക സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചത്.
കന്നഡ നടിമാരെയോ നടന്മാരെയോ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആക്കാത്തത് എന്താണെന്ന ചോദ്യമാണ് കന്നഡ സംഘടനകള്‍ ഉന്നയിക്കുന്നത്. കര്‍ണാടകയ്ക്ക് പുറത്തെ മാര്‍ക്കറ്റുകളും ലക്ഷ്യമിട്ടാണ് നടപടിയെന്ന് വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീല്‍ മറുപടി നല്‍കിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. 2028-ഓടെ 5000 കോടി രൂപ എങ്കിലും വാര്‍ഷിക വിറ്റ് വരവ് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി അറിയിച്ചു. തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയത് സമൂഹ മാധ്യമങ്ങളിലെ റീച്ച് അടക്കം പരിഗണിച്ച് ഡയരക്ടര്‍ ബോര്‍ഡ് സ്വതന്ത്രമായി എടുത്ത തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി. |