|
'മാനേജ് സബ്സ്‌ക്രിപ്ഷന്‍' എന്നൊരു ഫീച്ചര്‍ ഇനി ജിമെയിലിനു ലഭിക്കും. മെയിലിംഗ് ലിസ്റ്റുകള്‍, പ്രതിവാര വാര്‍ത്താക്കുറിപ്പുകള്‍ അല്ലെങ്കില്‍ പ്രൊമോഷണല്‍ ഇമെയിലുകള്‍ പോലുള്ള ഇനി എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാന്‍ ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഇന്‍ബോക്‌സ് കൂടുതല്‍ വൃത്തിയുള്ളതും കൂടുതല്‍ മികച്ചതുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നേരത്തെ വെബ് ക്ലയന്റില്‍ മാത്രമേ ഈ സവിശേഷത പുറത്തിറക്കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വെബ് എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലും പുറത്തിറക്കി. ഈ ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ സബ്സ്‌ക്രിപ്ഷനുകളും വാര്‍ത്താക്കുറിപ്പുകളും ഒരിടത്ത് നിന്ന് കൈകാര്യം ചെയ്യാനും അണ്‍സബ്സ്‌ക്രൈബ് ചെയ്യാനും കഴിയും. |