Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
ബിസിനസ്‌
  19-02-2026
ഇന്ത്യയിലേക്ക് എപ്പോള്‍ വരാന്‍ പറ്റുമെന്ന് പറയാനാകില്ലെന്ന് വിജയ് മല്യ: പാസ്‌പോര്‍ട്ട് കയ്യില്‍ ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു
ഇന്ത്യയിലേക്ക് എപ്പോള്‍ വരാനാകുമെന്ന് പറയാന്‍ കഴിയില്ലെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അഭിഭാഷകന്‍ മുഖേന അറിയിച്ചു. പാസ്‌പോര്‍ട്ട് അടക്കം യാത്രയ്ക്കാവശ്യമായ രേഖകള്‍ കൈയ്യില്‍ ഇല്ലെന്നും അഭിഭാഷകന്‍ മുഖേന അറിയിച്ചു. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് മല്യ ഈ വിവരം ബോധിപ്പിച്ചത്. എപ്പോള്‍ വരുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. മല്യ നേരിട്ട് ഹാജരാകാതെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കില്ലെന്ന് കോടതി നേരത്തെ നിലപാടെടുത്തിരുന്നു. രാജ്യം വിട്ട് 2016 മുതല്‍ വിജയ് മല്യ യു.കെയിലാണ് കഴിയുന്നത്. മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി (FEO) പ്രഖ്യാപിച്ച ഉത്തരവിനെയും സാമ്പത്തിക കുറ്റവാളി
Full Story
  17-02-2026
കേരളത്തില്‍ ഇനി രാത്രി 12 മണി വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും
കേരളത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നു. രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് ബാറുകള്‍ ഇനി പ്രവര്‍ത്തിക്കുക. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.
വിനോദസഞ്ചാര മേഖലകളില്‍ നിലവില്‍ ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമയം സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കും ബാധമാക്കിയാകും വിജ്ഞാപനം ഇറങ്ങുക. പുതിയ തീരുമാനം അനുസരിച്ച് പ്രത്യേക വിനോദസഞ്ചാര മേഖലകളില്‍ ബാറുകള്‍ക്ക് പുലര്‍ച്ചെ 3 മണിവരെ പ്രവര്‍ത്തിക്കാനാകും. ഇതിന് പ്രത്യേകം ഫീസ് അടയ്‌ക്കേണ്ടിവരും.
Full Story
  27-01-2026
യൂറോപ്പിലെ കാറുകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന കാലമാണ് വരാനിരിക്കുന്നത്: വ്യാപാര കരാര്‍ വന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
രണ്ട് പതിറ്റാണ്ടുകാലം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) അന്തിമതീരുമാനമായി. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കരാറുകളുടെയെല്ലാം 'മാതാവ്' എന്നാണ് ഈ ഉടമ്പടിയെ പരക്കെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ രണ്ട് വന്‍കിട ശക്തികള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ ഈ കരാര്‍ പുനര്‍നിര്‍മ്മിച്ചേക്കും.

കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ തീരുവ ഏകദേശം 40 ശതമാനത്തിലേക്ക് കുറയാന്‍ സാധ്യതയുണ്ട്. ഇത് ഫോക്സ് വാഗണ്‍, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ്, റെനോ തുടങ്ങിയ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയുടെ അതിവേഗത്തില്‍ വളരുന്ന കാര്‍ വിപണിയില്‍
Full Story
  20-01-2026
ഒരു പവന്‍ സ്വര്‍ണം ഒന്നേ കാല്‍ ലക്ഷം രൂപ; കയ്യിലുള്ള സ്വര്‍ണത്തിന്റെ വില കൂട്ടി നോക്കി സന്തോഷിക്കാന്‍ ഇതാ അവസരം
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 680 രൂപ കൂടി 1,08,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,500 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 14,728 രൂപയും, പവന് 1,17,824 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,046 രൂപയും പവന് 88,368 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 330 രൂപയും കിലോഗ്രാമിന് 3,30,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,680 ഡോളര്‍ നിലവാരത്തില്‍ തുടരുന്നു.
എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, യുകെ എന്നീ
Full Story
  14-01-2026
2026 ബ്രിക്‌സ് സമ്മേളനത്തില്‍ താരം താമരയുടെ ചിത്രം: നമസ്തേ പറയുന്ന രീതിയിലാണ് ലോഗോ
ബ്രിക്സ് സമ്മേളനം ഇന്ത്യയില്‍ വെച്ച് നടക്കും. ബ്രിക്സ് ഇന്ത്യ 2026ന്റെ ഔദ്യോഗിക ലോഗോയും വെബ്സൈറ്റും ഔദ്യോഗിക പ്രമേയവും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച പുറത്തിറക്കി. പുതിയ വെബ്സൈറ്റ് ഒരു പൊതുവേദിയായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിന്റെ യോഗങ്ങളുടെയും അനുബന്ധപ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അതില്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
താമരപ്പൂവിന്റെ നടുവില്‍ കൈകൂപ്പി നമസ്തേ പറയുന്ന രീതിയിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബ്രിക്സ് ലോഗോ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും നിറങ്ങളെ പ്രതിഫലിപ്പിക്കുന്നതായി എസ്. ജയ്ശങ്കര്‍ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ ഐക്യത്തെയും തുല്യപ്രധാന്യത്തെയും ലോഗോയുടെ ഡിസൈനില്‍
Full Story
  14-01-2026
"ഭാര്യയുമായി വേര്‍പിരിയാന്‍ 15,000 കോടി രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം"

ടെക് ഭീമനായ സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നതായി മാധ്യമ റിപ്പോര്‍ട്ട്. വിവാഹമോചന നടപടികളുമായി ബന്ധപ്പെട്ട് 1.7 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 15,000 കോടി രൂപ) ബോണ്ട് കെട്ടിവയ്ക്കാന്‍ അമേരിക്കയിലെ കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. ലോകത്തിലെ ഏറ്റവും ചെലവേറിയ നാലാമത്തെ വിവാഹമോചനമാണ് ഇതെന്നും ഒരു ഇന്ത്യന്‍ വ്യവസായിയുമായി ബന്ധപ്പെട്ട ഏറ്റവും ചെലവേറിയ വിവാഹമോചനമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ കോടതിയുടെ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ വിവാഹമോചന വാര്‍ത്ത അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി. കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച ഉത്തരവ് പാസാക്കിയതെങ്കിലും കേസിന്റെ വിശദാംശങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. 1993ലായിരുന്നു

Full Story
  01-01-2026
ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി; പുതുവര്‍ഷ സമ്മാനമായി സര്‍വീസ് തുടങ്ങും
ഇന്ത്യയില്‍ 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി, ഇന്റര്‍-സിറ്റി യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയില്‍ ലോകോത്തര ഹൈ സ്പീഡ് റെയില്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) ഇടനാഴി ഘട്ടം ഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു. സൂറത്ത് മുതല്‍ ബിലിമോറ വരെ - ആദ്യ ഭാഗം തുറക്കും.
Full Story
  30-12-2025
കേരള സര്‍ക്കാരിന്റെ മദ്യത്തിന് നല്ലൊരു പേര് നിര്‍ദേശിക്കൂ; പാരിതോഷം ലഭിക്കും
പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് പേര് നല്‍കാം. ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.
malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി 7 വരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി.
ജവാന്‍ ഡീലക്സ് ത്രീഎക്സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി സ്വന്തമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഉല്‍പ്പാദനം
Full Story
[4][5][6][7][8]
 
-->




 
Close Window