|
|
|
|
|
| ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വന്‍ കുതിപ്പ് |
|
അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. അദാനി ഓഹരികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ക്രമക്കേട് നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് അദാനി കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളില്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരികള്‍ 5.5% വീതവും അദാനി പോര്‍ട്‌സ് & SEZ, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 4% വീതവും ഉയര്‍ന്നു. അംബുജ സിമന്റ്, എസിസി, എന്‍ഡിടിവി എന്നിവയുടെ ഓഹരി മൂല്യവും ഇന്നുയര്‍ന്നിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| കുംഭമേളയ്ക്ക് ചായ വിറ്റ് ഗിന്നസ് റെക്കോഡ് സ്ഥാപിക്കാന്‍ നന്ദിനി പാല്‍ |
|
ഏറ്റവും കൂടുതല്‍ ചായ വിറ്റു എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാന്‍ കര്‍ണാടകത്തിന്റെ 'നന്ദിനി'. യുപിയില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ 'നന്ദിനി'യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പന്നങ്ങളും ഉണ്ടാകുമെന്ന് കെഎംഎഫ് അറിയിച്ചു. പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ് |
|
Full Story
|
|
|
|
|
|
|
| 2024ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 49.17 ലക്ഷം പേര്‍: ഇതു റെക്കോഡ് |
|
2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത് 49.17 ലക്ഷം പേര്‍. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് ഇത്. 2023 ഇതേ കാലയളവില്‍ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. വര്‍ധന- 18.52%. 2022-ല്‍ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാര്‍.
2024ലെ ആകെ യാത്രക്കാരില്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയര്‍ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) 28306 ഇല്‍ നിന്ന് 32324 ആയി ഉയര്‍ന്നു- 14.19% വര്‍ധന.
ഇന്ത്യന്‍ നഗരങ്ങളില്‍ ബെംഗളുരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളില്‍ അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളാണ് |
|
Full Story
|
|
|
|
|
|
|
| മണിക്കൂറില്‍ 450 കിലോമീറ്റര്‍: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന |
|
ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. CR450 എന്ന പ്രോട്ടോടൈപ്പ് മോഡലാണ് ഇപ്പോ ചൈന പുറത്തിറക്കിയിരിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിന്‍. യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും പുതിയ ബുള്ളറ്റ് ട്രെയിന്‍ വഴി സാധിക്കും.
കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കാന്‍ ഈ ട്രെയിനിന് സാധിക്കുമെന്നും ചൈന റെയില്‍വേ അറിയിച്ചു.ചൈനയുടെ തന്നെ CR400 എന്ന മോഡലായിരുന്നു ലോകത്തെ ഇതുവരെയുള്ള ഏറ്റവും വേ?ഗതയോറിയ ബുളറ്റ് ട്രെയിന്‍. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേ?ഗത.
ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകള്‍ ചൈനക്ക് ലാഭകരമല്ല, ഇതുവരെ |
|
Full Story
|
|
|
|
|
|
|
| ബസ്സിന്റെ മട്ടുപ്പാവിലിരുന്ന് മൂന്നാര്‍ കാണാം: മൂന്നാറില്‍ ഇനി ഡബിള്‍ ഡക്കര്‍ ബസ് |
|
മൂന്നാറിലേക്ക് ഡബിള്‍ ഡക്കര്‍ ബസ്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. യാത്രക്കാര്‍ക്ക് കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ പൂര്‍ണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭമായ 'കെഎസ്ആര്‍ടിസി റോയല്‍ വ്യൂ' പദ്ധതിയുടെ ഭാഗമാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്.
തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനം എത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ട്രയല്‍ റണ്‍ മൂന്നാറില്‍ |
|
Full Story
|
|
|
|
|
|
|
| മാരുതി 800ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു: യാത്രയായത് ചരിത്രത്തില്‍ ഇടം നേടിയ ബിസിനസുകാരന്‍ |
|
സുസുകി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന ഒസാമുവിന്റെ വിയോഗം ക്രിസ്മസ് ദിനത്തിലായിരുന്നുവെന്ന് കമ്പനി അറിയിച്ചു. 40 വര്‍ഷത്തോളം കമ്പനിയെ നയിച്ച അദ്ദേഹം, സുസുകിയെ ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചു. 2021ലാണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറിയത്.
ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍നിന്നാണ് മാരുതി 800ന്റെ ജനനം. |
|
Full Story
|
|
|
|
|
|
|
| എയര്‍ ഇന്ത്യയിലെ ബിസിനസ് ക്ലാസ് യാത്രയിലെ ദുരിതങ്ങള്‍ ഓരോന്നായി വിവരിച്ച് ലോകപ്രശസ്ത യു ട്യൂബര്‍ |
|
എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ് ഫ്ലൈറ്റ് അനുഭവമാണെന്ന് ട്രാവല്‍ ഇന്‍ഫ്ലുവന്‍സറും യൂട്യൂബറുമായ ഡ്രൂ ബിന്‍സ്‌കി. ലണ്ടനില്‍ നിന്ന് അമൃത്സറിലേക്കുള്ള ആ ഒമ്പത് മണിക്കൂര്‍ വിമാന യാത്രയാണ് ഏറ്റവും ദയനീയമെന്ന് ഡ്രൂ ബിന്‍സ്‌കി പറയുന്നു. ഞാന്‍ ഇനി ഒരിക്കലും എയര്‍ ഇന്ത്യയില്‍ പറക്കില്ലെന്നായിരുന്നു തന്റെ വിമാനയാത്രാനുഭവം പറയവെ അദ്ദേഹം പറഞ്ഞത്. മുന്‍യാത്രക്കാരായ പലരുടെ രോമങ്ങള്‍ നിറഞ്ഞ തലയിണയ്ക്ക് മുകളില്‍ വച്ചായിരുന്നു ഭക്ഷണം കഴിച്ചത്. ഇരിപ്പിടം തകര്‍ന്ന അവസ്ഥയിലായിരുന്നു. ബിസിനസ് ക്ലാസിലെ വലിയ സീറ്റില്‍ സീറ്റിലിരുന്നപ്പോള്‍ അത് തകര്‍ന്നുപോയി. എന്നാല്‍ അത് ചാരിയിട്ടില്ലെന്നായിരുന്നു ക്രൂ അംഗങ്ങള്‍ പറഞ്ഞത്. മാത്രമല്ല, സീറ്റിന് മുന്നിലെ മേശ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞിരുന്നു. ഇതേ |
|
Full Story
|
|
|
|
|
|
|
| ഒറ്റ ദിവസംകൊണ്ട് 200 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം നടത്തി ഗിന്നസ് ലോക റെക്കോഡില്‍ ഇടംപിടിച്ച് ഭീമ ജ്വല്ലറി |
|
തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഷോറൂമുകളില്‍നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോ സ്വര്‍ണവും 400 കാരറ്റ് വജ്രവും എം.ജി.റോഡ് ഷോറൂമില്‍നിന്ന് 160 കിലോ സ്വര്‍ണവും 320 കാരറ്റ് ഡയമണ്ട് വില്പനയും നടത്തി. സ്വര്‍ണ്ണത്തില്‍ മാറുന്ന കാലത്തിനോട് പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യമാണിതെന്ന് ഭീമ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.
ഈ നാഴികക്കല്ലിലെത്തുന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണെന്ന് എം.ഡി. സുഹാസ് എംഎസും വ്യക്തമാക്കി. ഒരു ദിവസം ഇത്രയും കച്ചവടം ഒരു സ്വര്‍ണ്ണക്കടയില്‍ നടക്കുന്നത് ആദ്യമായാണ്.
അതേസമയം, സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറ്റമാണ് നടക്കുന്നത്. പവന് 640 രൂപ വര്‍ധിച്ച് 58,280 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 7,285 രൂപയിലെത്തി. മൂന്നുദിവസംകൊണ്ട് പവന് 1,360 രൂപയും |
|
Full Story
|
|
|
|
| |