അല്‍പ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ. ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം.
മര്‍ച്ചന്റ് പേയ്‌മെന്റ് , മൊബൈല്‍ റീചാര്‍ജിങ് , അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍ , ഡിസ്‌കോ, ട്വിങ്കിള്‍ , ട്രെന്‍ഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാല്‍ തന്നെ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 07 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍ ഉണ്ടാകുകയുള്ളൂ. |