Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
ബിസിനസ്‌
  13-12-2024
ഒറ്റ ദിവസംകൊണ്ട് 200 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം നടത്തി ഗിന്നസ് ലോക റെക്കോഡില്‍ ഇടംപിടിച്ച് ഭീമ ജ്വല്ലറി
തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഷോറൂമുകളില്‍നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോ സ്വര്‍ണവും 400 കാരറ്റ് വജ്രവും എം.ജി.റോഡ് ഷോറൂമില്‍നിന്ന് 160 കിലോ സ്വര്‍ണവും 320 കാരറ്റ് ഡയമണ്ട് വില്പനയും നടത്തി. സ്വര്‍ണ്ണത്തില്‍ മാറുന്ന കാലത്തിനോട് പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യമാണിതെന്ന് ഭീമ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.
ഈ നാഴികക്കല്ലിലെത്തുന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണെന്ന് എം.ഡി. സുഹാസ് എംഎസും വ്യക്തമാക്കി. ഒരു ദിവസം ഇത്രയും കച്ചവടം ഒരു സ്വര്‍ണ്ണക്കടയില്‍ നടക്കുന്നത് ആദ്യമായാണ്.

അതേസമയം, സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറ്റമാണ് നടക്കുന്നത്. പവന് 640 രൂപ വര്‍ധിച്ച് 58,280 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 7,285 രൂപയിലെത്തി. മൂന്നുദിവസംകൊണ്ട് പവന് 1,360 രൂപയും
Full Story
  09-12-2024
കേരളത്തില്‍ ഇനി വാഹനം വാങ്ങിയാല്‍ ഏതു ജില്ലയിലും രജിസ്‌ട്രേഷന്‍ ചെയ്യാം
കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിട്രര്‍ ചെയ്യേണ്ടത്. ഈ രീതിയില്‍ മാറ്റം വരും. എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര്‍ ചെയ്യാം. അതിന് ബി എച്ച് രജിസ്ട്രേഷന്‍ സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതികമ്മിറ്റി രൂപീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
Full Story
  22-11-2024
കേസും വിവാദവും അദാനി കമ്പനിയില്‍ നിക്ഷേപകര്‍ക്ക് 7 ലക്ഷം കോടി നഷ്ടമായെന്നു റിപ്പോര്‍ട്ട്
അദാനിയുടെ 10 കമ്പനികളില്‍ നിക്ഷേപിച്ച നിക്ഷേപകര്‍ക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കൈക്കൂലി കേസ് കൂടി ചുമതപ്പെട്ടതോടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവ് സംഭവിച്ചത് കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ 10 കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ തലേന്നാള്‍ (2023 ജനുവരി 23) 19.24 ലക്ഷം കോടി രൂപയായിരുന്നു കമ്പനി കമ്പനികളുടെ മൊത്തം വിപണി മൂല്യം. ഇന്നലത്തെ കണക്ക് പ്രകാരം 12.24 ലക്ഷം കോടി രൂപയാണ് മൊത്തം വിപണിമൂല്യം. ഇന്നലെ മാത്രം നിക്ഷേപകരുടെ 2.22 ലക്ഷം കോടി രൂപ മാഞ്ഞുപോയി. വന്‍തോതില്‍ അദാനി ഓഹരികള്‍ വിറ്റഴിക്കപ്പെട്ടതോടെയാണ് ഇത് സം
Full Story
  21-11-2024
അമേരിക്കയില്‍ ഉന്നയിക്കപ്പെട്ട തട്ടിപ്പ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ ഉയര്‍ന്ന തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളില്‍ പ്രതികരിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

'' അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും യുഎസ്
Full Story
  01-11-2024
ദീപാവലി പ്രമാണിച്ച് ഗൂഗിള്‍ പേയില്‍ ലഡു: വ്യത്യസ്ത ഓഫര്‍ വന്‍ ഹിറ്റായി
അല്‍പ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ. ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം.
മര്‍ച്ചന്റ് പേയ്‌മെന്റ് , മൊബൈല്‍ റീചാര്‍ജിങ് , അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍ , ഡിസ്‌കോ, ട്വിങ്കിള്‍ , ട്രെന്‍ഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാല്‍ തന്നെ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 07 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍
Full Story
  01-11-2024
നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജറായി രശ്മി. ടി ചുമതലയേറ്റു
സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ രശ്മി വിനോദസഞ്ചാര വകുപ്പില്‍ നിന്നാണ് നോര്‍ക്ക റൂട്ട്‌സിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ എത്തുന്നത്. 1999 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച രശ്മി വിജിലന്‍സ്, ആരോഗ്യം, ഓള്‍ ഇന്ത്യാ സര്‍വ്വീസസ്, പൊതുമരാമത്ത്, സാമൂഹിക നീതി എന്നീ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10 വര്‍ഷത്തോളം യു.എ.ഇ യില്‍ പ്രവാസിയുമായിരുന്നു. ജനറല്‍ മാനേജറായിരുന്ന അജിത് കോളശ്ശേരി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം.
Full Story
  01-11-2024
ഇന്ത്യയില്‍ ജിഎസ്ടി വരുമാനം ഒക്ടോബറില്‍ 1.87 ലക്ഷം കോടി: ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നികുതി വരുമാനം
സിജിഎസ്ടി 33821 കോടി രൂപയും എസ്ജിഎസ്ടി 41864 കോടിയുമാണ്. സംയോജിത ജിഎസ്ടി 99111 കോടി രൂപയുമാണ്. ഇതിന് പുറമെ സെസ് ഇനത്തില്‍ 12550 കോടിയുടെ അധിക വരുമാനവം ഉണ്ടായി.

വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വര്‍ധനവുണ്ടായി. ഒക്ടോബര്‍ 2023 ല്‍ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തി 2.10 ലക്ഷം കോടിയുടെ ജിഎസ്ടി വരുമാനമാണ് ഇതുവരെ ഒരു മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന ജിഎസ്ടി വരുമാനം.

ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടിയില്‍ ഒക്ടോബറില്‍ 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1.42 ലക്ഷം കോടിയാണ് ഇതിലൂടെ കിട്ടിയത്. ഇറക്കുമതി തീരുവയിലൂടെ വരുമാനം നാല് ശതമാനം ഉയര്‍ന്ന് 45096 കോടി രൂപയായി. 19306 കോടിയുടെ റീഫണ്ടാണ് ഒക്ടോബറില്‍ അനുവദിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 18.2 ശതമാനം
Full Story
  26-10-2024
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി
വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്.

ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ മുന്‍പ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്.
Full Story
[6][7][8][9][10]
 
-->




 
Close Window