Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
4 വയസ്സുള്ള കുട്ടികള്‍ക്ക് 33 കിലോ ശരീരഭാരം; യുകെ നേരിടുന്നത് അമിത വണ്ണത്തിന്റെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍
Text By: UK Malayalam Pathram
ഗുരുതരമായ അമിതവണ്ണ പ്രശ്നങ്ങളുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രത്യേക ചികിത്സ നല്‍കേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോര്‍ട്ട്. 2021ല്‍ ആരംഭിച്ച കോമ്പ്ലിക്കേഷന്‍സ് ഫോര്‍ എക്സസ് വെയ്റ്റ് ക്ലിനിക്കുകളില്‍ ഇതുവരെ 6,497 കുട്ടികളും കൗമാരക്കാരും ചികിത്സ തേടിയിട്ടുണ്ട്.

ചികിത്സ ലഭിച്ചവരില്‍ 423 പേര്‍ വെറും നാല് വയസ്സുകാരാണ്. ഇവരുടെ ശരാശരി ഭാരം 33 കിലോഗ്രാം ആയിരുന്നു - സാധാരണയായി 10 വയസ്സുകാരുടെ ഭാരത്തിനോടടുത്തത്. അഞ്ച് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള 1,088 കുട്ടികളും, ഒന്‍പത് മുതല്‍ 12 വരെ പ്രായമുള്ള 1,791 കുട്ടികളും, 13 മുതല്‍ 17 വരെ പ്രായമുള്ള 3,137 പേരും ക്ലിനിക്കുകളില്‍ ചികിത്സ നേടി.

ഈ കുട്ടികളില്‍ പലര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. ഏകദേശം 17 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊഴുപ്പ് അസാധാരണതയും കണ്ടെത്തിയപ്പോള്‍, 6 ശതമാനം കുട്ടികള്‍ക്ക് ടൈപ്പ്-2 പ്രമേഹവും സ്ഥിരീകരിച്ചു. ഏകദേശം 30 ശതമാനത്തിന് ഫാറ്റി ലിവര്‍ രോഗവും 17 ശതമാനത്തിന് ഉറക്കത്തിനിടെ ശ്വാസതടസ്സം ഉണ്ടാകുന്ന സ്ലീപ്പ് അപ്നിയയും കണ്ടെത്തി.
 
Other News in this category

 
 




 
Close Window