Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=110.0473 INR
ukmalayalampathram.com
Sun 02nd Aug 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് ഷിഗെല്ല രോഗ ബാധ: വയനാടിനു പുറകെ തിരുവനന്തപുരത്തും രോഗബാധ
Text By: UK Malayalam Pathram
തിരുവനന്തപുരത്തും ഷിഗെല്ല സ്ഥിരീകരിച്ചു. മൂന്നു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തോന്നയ്ക്കല്‍, ചാക്ക, പുത്തന്‍ തോപ്പ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളുടെയും ആരോഗ്യ നില തൃപ്തിതകരമാണെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി മറ്റ് ചിലരെ കൂടി കൊല്ലം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെന്ന് വിവരമുണ്ട്.

എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.
 
Other News in this category

 
 




 
Close Window