Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഞ്ചേശ്വരത്ത് ബിജെപിയില്‍ ഭിന്നത
reporter

കാസര്‍കോട്: മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ബിജെപിയില്‍ ഭിന്നത രൂക്ഷമായി. മണ്ഡലം ഇന്‍ചാര്‍ജ് ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ അറിയിക്കുന്നില്ലെന്നതാണ് അശ്വിനിയുടെ പരാതി.

മഞ്ചേശ്വരത്ത് മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ റൈ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നുമാണ് പാര്‍ട്ടിയില്‍ ഉയരുന്ന ആക്ഷേപം.

അതേസമയം, ഇന്നലെ നടന്ന യോഗത്തില്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി. മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അന്തിമ പട്ടികയ്ക്ക് മാര്‍ച്ച് 12-ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അംഗീകാരം നല്‍കും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം

 
Other News in this category

 
 




 
Close Window