Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വകാര്യത ലംഘനാരോപണം തള്ളി ഹൈക്കോടതി
reporter

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യത ലംഘനം നടന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചത് നിയമവിരുദ്ധമല്ലെന്നും, അത് നല്ല ഭരണത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും കോടതി നിരീക്ഷിച്ചു. സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ കൈമാറിയെന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അനില്‍കുമാര്‍ അടക്കമുള്ളവര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ക്ഷാമബത്ത സംബന്ധിച്ച സന്ദേശങ്ങള്‍ അയച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്നും, ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് കൈമാറിയതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ആരുടെയും വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു

 
Other News in this category

 
 




 
Close Window