Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കഫ് സിറപ്പ് കഴിച്ച് മരണം: ചിന്ദ്വാരയില്‍ കുട്ടിമരണങ്ങള്‍ 11 ആയി; ഡോക്ടര്‍ അറസ്റ്റില്‍
reporter

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയതായാണ് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോള്‍ഡ്രിഫ് നിരോധിച്ചു.

മരുന്നില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചു. ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുന്ന ഈ രാസവസ്തുവാണ് കുട്ടികളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിവാദ കഫ് സിറപ്പ് കുറിച്ചു കൊടുത്ത ഡോക്ടര്‍ പ്രവീണ്‍ സോണിയെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ദ്വാരയിലെ പരാസിയയില്‍ പ്രൈവറ്റ് ക്ലിനിക്ക് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടറാണ് പ്രവീണ്‍ സോണി. തന്റെ ക്ലിനിക്കിലെത്തിയ കുട്ടികള്‍ക്കാണ് അദ്ദേഹം മരുന്ന് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ നിര്‍മ്മാതാക്കളായ തമിഴ്നാട് കാഞ്ചീപുരത്തെ സ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മരുന്ന് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window