Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മേയര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണം; സര്‍ക്കാരിനും പൊലീസിനും വക്കില്‍ നോട്ടീസ്
reporter

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാണിച്ച് ബസിന്റെ ഡ്രൈവറായ എല്‍എച് യദു സര്‍ക്കാരിനും പൊലീസിനും വക്കില്‍ നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കന്റോണ്‍മെന്റ് എസ്ഐ എന്നിവര്‍ക്കാണ് അഭിഭാഷകന്‍ അശോക് പി നായര്‍ മുഖേന നോട്ടീസ് അയച്ചത്.

കോടതി നിര്‍ദ്ദേശപ്രകാരം നടന്ന അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും, മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് എംഎല്‍എ സച്ചിന്‍ ദേവിനെയും കുറ്റവിമുക്തരാക്കിയ നടപടി നീതിയുക്തമല്ലെന്നും നോട്ടീസില്‍ ആരോപിക്കുന്നു. 15 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാത്ത പക്ഷം വീണ്ടും കോടതിയെ സമീപിക്കുമെന്ന് യദു നോട്ടീസില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 28ന് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെങ്കിലും അതിന്റെ ഫലത്തില്‍ സംതൃപ്തിയില്ലെന്ന് ഡ്രൈവര്‍ നിലപാട് വ്യക്തമാക്കുകയാണ്.

 
Other News in this category

 
 




 
Close Window