Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുകെയില്‍ പൊളിച്ചടുക്കി കുഞ്ചാക്കോ ബോബന്‍
reporter

അന്നും ഇന്നും കുഞ്ചാക്കോ ബോബന്‍ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് . 'അനിയത്തിപ്രാവ്' എന്ന ക്ലാസിക് റൊമാന്‍സ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ചേക്കേറിയ താരം. പിന്നീട് ചാക്കോച്ചന്റെ വളര്‍ച്ചയും തളര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പിനുമെല്ലാം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് അദ്ദഹം. യുകെ ടൂറിലെ മറക്കാനാവത്ത ചില നിമിഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു.

'യുകെ ടൂറിലെ മറക്കാനാവാത്ത ചില നിമിഷങ്ങള്‍, വിലപ്പെട്ട ഓര്‍മകള്‍, വേദികളില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവ കൊണ്ട് സമ്പന്നമായിരുന്നു. യാത്രയിലുടനീളം നിങ്ങള്‍ ഞങ്ങളില്‍ ചൊരിഞ്ഞ അളവറ്റ സ്‌നേഹമാണ് എന്നെന്നും മനസ്സില്‍ തിങ്ങിനില്‍ക്കുന്നത്.' എന്ന് തുടങ്ങിയ കുറിപ്പുമായാണ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം സുഹൃത്തുക്കളായ രമേഷ് പിഷാരടി,റിമി ടോമി,സ്റ്റീഫന്‍ ദേവസി,മാളവിക സി മേനോന്‍ നന്ദി പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയിലേയും സംഗീത രംഗത്തേയും കോമഡി രംഗത്തേയും വമ്പന്‍ താരനിരകളാല്‍ ലണ്ടനില്‍ അണിനിരന്ന 'നിറം-25' പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളാണിത്. പാട്ടും, കോമഡിയും നൃത്തച്ചുവടുകളും കൊണ്ട് യുകെയില്‍ തരംഗം സൃഷ്ടിച്ച ടീമിനൊപ്പം മലയാളികളുടെ ചോക്ലേറ്റ് താരം ചാക്കോച്ചനും ഉണ്ടായിരുന്നു. തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി വേദി കീഴടക്കുന്ന ചാക്കോച്ചനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window