കല്‍പ്പറ്റ: വയനാട് കോണ്‍?ഗ്രസ് നേതൃയോ?ഗത്തില്‍ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദ്ദനമേറ്റു. മുള്ളന്‍കൊല്ലിയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോ?ഗത്തിനിടെ ആയിരുന്നു സംഘര്‍ഷം. മണ്ഡലം പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിനിടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അപ്പച്ചനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും കെഎല്‍ പൗലോസിന്റെയും ഗ്രൂപ്പില്‍ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് സെമിനാര്‍ നടത്താനായില്ല. വയനാട്ടില്‍ കുറച്ചുനാളുകളായി ?ഗ്രൂപ്പ് പോര് നിലനിന്നിരുന്നു.
ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്. ഇതില്‍ ഐ സി ബാലകൃഷ്ണന്‍ ?ഗ്രൂപ്പിനും കെ എല്‍ പൗലോസ് ?ഗ്രൂപ്പിനും എതിര്‍പ്പുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തര്‍ക്കമാണ് ഡിസിസി പ്രസിഡന്റിനെ മര്‍ദിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.