Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
reporter

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡര്‍ സിവി ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വയനാട് സ്വദേശിയായ ബിജു ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.

ക്വാര്‍ട്ടേഴ്സില്‍ ഭാര്യയും ബിജുവിനൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയതായാണ് വിവരം. ഇന്ന് ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി തള്ളി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 
Other News in this category

 
 




 
Close Window