Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇതിന് മറുപടി തരൂ: ഡിജിപിയായി ചുമതലയേറ്റ ഡിജിപിക്കു മുന്നില്‍ എത്തിയത് വിരമിച്ച പോലീസുകാരന്‍
Text By: UK Malayalam Pathram
പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന അകത്തുകടന്നയാള്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഡിജിപിയുടെ അരികിലെത്തി പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
'മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നു. 30 വര്‍ഷം കാക്കിയിട്ട വേദനകൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ, 30 കൊല്ലം ഞാന്‍ അനുഭവിച്ച വേദനയാണ് സാര്‍'- എന്നാണ് കടലാസുകള്‍ ഉയര്‍ത്തികാട്ടി ഇയാള്‍ പൊലീസ് മേധാവിയോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേയ്ക്ക് കൊണ്ടുപോയി. വാര്‍ത്താസമ്മേളനത്തിനിടെ ഇയാള്‍ എങ്ങനെയാണ് അകത്ത് കടന്നതെന്ന് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്കൊപ്പം എഡിജിപിമാരായ എച്ച് വെങ്കിടേഷും എസ് ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിശോധിക്കാമെന്ന് അറിയിച്ചു.

പൊലീസ് ഐഡി ഉപയോഗിച്ചായിരുന്നു ഇയാള്‍ അകത്തുകടന്നത്. നിലവില്‍ ഗള്‍ഫിലെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുകയാണ്. കണ്ണൂര്‍ ഡിഐജി ഓഫീസിലാണ് എസ് ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി ഉന്നയിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ല്‍ വിരമിച്ചെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window