Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭാരതാംബ ചിത്ര വിവാദം: സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയതിന് കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍.
Text By: UK Malayalam Pathram
ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഭാരതാംബയുടെ ചിത്രം വച്ചുകൊണ്ടുള്ള സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
അടിയന്തരാവസ്ഥയുടെ അന്‍പതാണ്ട് പ്രമാണിച്ച് സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയ്ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്എഫ്ഐ, കെഎസ്യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചതാണ് ഇപ്പോള്‍ നടപടിക്ക് കാരണമായത്. രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
 
Other News in this category

 
 




 
Close Window