Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുകെയുടെ വിമാനത്തെ കേരള ടൂറിസത്തില്‍ എടുത്തു: ഇവിടെ വന്നാല്‍ വിട്ടു പോകാന്‍ തോന്നില്ലെന്ന് അടിക്കുറിപ്പ്
Text By: UK Malayalam Pathram
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബിയെ സമൂഹമാധ്യമ പേജുകളിലെ പരസ്യത്തില്‍ ഉള്‍പ്പെടുത്തി കേരള ടൂറിസം. 'കേരളം അതിമനോഹരം വന്നാല്‍ ഇവിടെ വിട്ടുപോകാന്‍ തോന്നുന്നില്ല!' എന്ന ക്യാപ്ഷനോടെയാണ് പരസ്യം ശ്രദ്ധയാകുന്നത്.
'മുതലെടുക്കുവാണോ സജീ...ഇനിയിപ്പോള്‍ F35 ന് ഒരു ആയുര്‍വേദ തിരുമ്മലും പിഴിച്ചിലും നടത്തി പറത്തി വിടാന്‍ നോക്കൂ, കൊടുക്കുന്നോ..... ഒറ്റ വില' എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി അതിഗംഭീരമെന്നാണ് സോഷ്യല്‍മീഡിയ ഒന്നാകെ അഭിപ്രായപ്പെടുന്നത്.
യുകെയുടെ അഞ്ചാംതലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നടക്കുന്നത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവികസേനയുടെ 110 മില്യണ്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നായിരുന്നു ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ് ഹൈഡോളിക് സംവിധാനം. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്.
 
Other News in this category

 
 




 
Close Window