Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നിലമ്പൂര്‍ തിരിച്ചുപിടിച്ച് യുഡിഎഫ്, ആര്യാടന്‍ ഷൗക്കത്തിന് ജയം
reporter

നിലമ്പൂര്‍: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് മിന്നും വിജയം.11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്. മൂന്ന് റൗണ്ടില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ്‌ചെയ്യാന്‍ കഴിഞ്ഞത്. കരുളായി ഒഴികെ എല്ലാ പഞ്ചായത്തിലും യുഡിഎഫ് ലീഡ് ചെയ്തു. ജന്മനാടായ പോത്തുകല്ലും സ്വരാജിനൊപ്പം നിന്നില്ല. സിപിഎം ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് ലീഡുയര്‍ത്തി. സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വര്‍ ഇരുപതിനായിരത്തോളം വോട്ടാണ് നേടിയത്.

ആര്യാടന്‍ ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍19,760 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി അഡ്വ.മോഹന്‍ ജോര്‍ജ് 8,648 വോട്ടുകളം എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ.സാദിഖ് നടുത്തൊടി 2,075 വോട്ടുകളും ലഭിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിലേതെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. പിണറായി വിജയന്‍ സര്‍ക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

പിണറായിസത്തിന് എതിരെ താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പിന്തുണ ലഭിച്ചെന്ന് പി.വി അന്‍വര്‍ പറഞ്ഞു. തൊഴിലാളികളും സഖാക്കളും സിപിഎമ്മിനെ വിട്ടു . യുഡിഎഫുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് ആരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു അന്‍വറിന്റെ മറുപടി. എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എം. സ്വരാജ് പറഞ്ഞു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു.തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യും. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും സ്വരാജ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സ്വരാജ് പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window