Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ വസ്ത്രധാരണത്തിന് നിയന്ത്രണവുമായി അധികൃതര്‍
reporter

ബംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഡ്രസ്‌കോഡ്. ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഫാഷന്‍ വസ്ത്രങ്ങള്‍ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുകയുമായിരുന്നു.

പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ മുണ്ടും പാന്റ്‌സും ഷര്‍ട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, ദാവണി എന്നിവ ധരിക്കാം. ജീന്‍സ്, ടി ഷര്‍ട്ട്, ഷോര്‍ട്‌സ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്ക്. അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. 37 മീറ്റര്‍ ഉയരമുള്ള ശിവപ്രതിഷ്ഠ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

 
Other News in this category

 
 




 
Close Window