Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മൂലം വള്ളംകളിക്ക് അവധി പരിശോധിക്കുമെന്ന് സഭയില്‍; പിന്നാലെ 'അവധി നല്‍കില്ല'െന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മൈക്കില്‍
reporter

തിരുവനന്തപുരം: ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്നതു പരിശോധിക്കുമെന്ന് നിയമസഭയില്‍ അറിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍, പിന്നാലെ അവധി നല്‍കില്ലെന്ന് പറയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുട്ടനാട് എംഎല്‍എയും യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവുമായ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുന്നതിനിടെയായിരുന്നു സംഭവം. ജൂണ്‍ 29-ന് നടക്കുന്ന മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. എന്നാല്‍ മറുപടി പൂര്‍ത്തിയാക്കി സീറ്റിലിരുന്നശേഷം സമീപത്തുണ്ടായിരുന്ന മന്ത്രിയോട് ''ഒരു കാരണവശാലും അവധി കൊടുക്കില്ല'' എന്നു മുഖ്യമന്ത്രി പറയുന്നതായി പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. മൈക്ക് ഓഫ് ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് സംഭാഷണം പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ട്.

സിപിഎം എംഎല്‍എ കെ.യു. ജനീഷ് കുമാറാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ''ഇത്രയേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യത. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി; അതിനുശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അതേസമയം, മുഖ്യമന്ത്രി അവധി നല്‍കില്ലെന്നു പറഞ്ഞതായി താന്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് റെജി ചെറിയാന്‍ പ്രതികരിച്ചു. മൂലം വള്ളംകളിക്ക് പ്രാദേശിക അവധി വേണമെന്നത് കുട്ടനാട്ടിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നും, വിഷയം പരിശോധിച്ച് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ഉത്രട്ടാതി വള്ളംകളിക്കുശേഷം കേരളത്തിലെ ഏറ്റവും പഴക്കമേറിയ വള്ളംകളികളിലൊന്നാണ് ചമ്പക്കുളം മൂലം വള്ളംകളി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പയാറ്റില്‍ വള്ളംകളി സംഘടിപ്പിക്കുന്നത്.


 
Other News in this category

 
 




 
Close Window