Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്‍ഡോറില്‍ അറുപത്തിയഞ്ചുകാരിയെ കബളിപ്പിച്ച് 46 ലക്ഷം തട്ടി
reporter

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 65 കാരിയെ കബളിപ്പിച്ച് 46 ലക്ഷം രൂപ തട്ടിയെടുത്തു. ഡിജിറ്റല്‍ അറസ്റ്റ് എന്ന പുതിയ സൈബര്‍ തട്ടിപ്പ് ഉപയോഗിച്ചാണ് അക്രമികള്‍ പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. സ്ത്രീയെ അഞ്ചുദിവസത്തെ വ്യാജ ചോദ്യം ചെയ്യലിന് വിധേയയാക്കി ഭയപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. തട്ടിപ്പുകാര്‍ നിയമപാലകരായി വേഷമിട്ട് ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോളുകള്‍ നടത്തി ആളുകളെ ഭയപ്പെടുത്തുകയും അറസ്റ്റെന്ന വ്യാജേന അവരെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്ത് പണം തട്ടുന്ന സൈബര്‍ തട്ടിപ്പ് രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. തട്ടിപ്പുകാരുടെ സംഘത്തിലെ ഒരാള്‍ കഴിഞ്ഞ മാസം സ്ത്രീയെ വിളിച്ച് സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് ദണ്ഡോതിയ പറഞ്ഞു.

മയക്കുമരുന്ന് കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കായി ഒരാള്‍ തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തുവെന്നും ആ വ്യക്തിയുമായി കൂട്ടുകൂടിയതിനാല്‍ സ്ത്രീക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും തട്ടിപ്പ് സംഘാംഗം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വിഡിയോ കോളിലൂടെ ഡിജിറ്റല്‍ അറസ്റ്റ് രേഖപ്പെടുത്തിയതായി പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ച് ദിവസത്തേക്ക് സ്ത്രീയെ വ്യാജ ചോദ്യം ചെയ്യലിന് വിധേയമാക്കിയതായും തട്ടിപ്പുകാര്‍ പറഞ്ഞു. ഭയന്ന സ്ത്രീ പണം കൈമാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലിനിടെ, ബാങ്ക് അക്കൗണ്ടിലെ പണം സംഘം പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ പറഞ്ഞു. അല്ലെങ്കില്‍ തന്റെയും കുട്ടികളുടെയും ജീവന്‍ അപകടത്തിലാകുമെന്ന് പറഞ്ഞ് സ്ത്രീയെ ഭീഷണിപ്പെടുത്തിയതായും രാജേഷ് ദണ്ഡോതിയ പറഞ്ഞു. ഭീഷണിയില്‍ ഭയന്ന യുവതി രണ്ട് ഗഡുക്കളായി ആകെ 46 ലക്ഷം രൂപ സംഘം പറഞ്ഞ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയ സ്ത്രീ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window