Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സമരത്തിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണമാലയും കമ്മലും മോഷണം പോയി
reporter

തിരുവനന്തപുരം: സമരത്തിനു എത്തിയ യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതെന്നു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അരിതാ ബാബു കന്റോണ്‍മെന്റ് പൊലീസിലാണ് പരാതി നല്‍കിയത്. ഒന്നേകാല്‍ പവന്റെ ആഭരണങ്ങളാമ് നഷ്ടമായത്. ചെവ്വാഴ്ച യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാര്‍ച്ചിനിടെ ജല പീരങ്കി പ്രയോ?ഗത്തില്‍ അരിതയ്ക്കു പരിക്കേറ്റു. തളര്‍ന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

തലയ്ക്കു പരിക്കേറ്റതിനാല്‍ സിടി സ്‌കാന്‍ എടുക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്‌കാനിങിനു പോകവേ മാലയും കമ്മലുമുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ മാറ്റണമെന്നു ആംബുലന്‍സ് ജീവനക്കാരാണ് ആവശ്യപ്പെട്ടത്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകയുടെ കൈയില്‍ മാലയും കമ്മലും ഊരിമാറ്റി നല്‍കി. അവര്‍ ഇത് ബാ?ഗില്‍ സൂക്ഷിച്ചു. ബാ?ഗ് കുറച്ചു നേരം സ്‌കാനിങ് മുറിയുടെ പുറത്തു വച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പുറത്തേക്ക് പോയത്. ആശുപത്രിയില്‍ നിന്നു ഇറങ്ങിയ ശേഷം മാലയും കമ്മലും തിരഞ്ഞപ്പോള്‍ ബാ?ഗില്‍ നിന്നു കാണാതായതായി മനസിലായി. വാച്ച് മാത്രമാണ് ബാ?ഗിലുണ്ടായിരുന്നത്. ആശുപത്രിയില്‍ വച്ച് മാലയും കമ്മലും മോഷണം പോയിരിക്കാനാണ് സാധ്യതയെന്നു അരിത പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കായംകുളത്ത് അരിത മത്സരിച്ചിരുന്നു.

 
Other News in this category

 
 




 
Close Window