Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പൊലീസ് സഹായിക്കാതെ സുരേഷ് ഗോപിക്ക് ആംബുലന്‍സില്‍ വരാന്‍ സാധിക്കുമോയെന്ന് തിരുവഞ്ചൂര്‍
reporter

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ?ഗോപിയെ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തേരില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതു പോലെ സുരേഷ് ഗോപിയെ അവിടെ എത്തിക്കുകയായിരുന്നു. പൊലീസ് സഹായിക്കാതെ ആംബുലന്‍സില്‍ സുരേഷ് ?ഗോപിക്ക് പൂര സ്ഥലത്ത് എത്താന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പൂരം കലക്കലില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യമാണ് സുരേഷ് ?ഗോപിക്ക് ലഭിച്ചത്. ഒരു ആക്ഷന്‍ ഹീറോ ആയി കാണിച്ച്, രക്ഷകനാണ് സുരേഷ് ഗോപിയെന്നു വരുത്താനുള്ള ശ്രമമാണ് നടത്തിയത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ ആംബുലന്‍സില്‍ സ്ഥലത്തെത്താന്‍ സുരേഷ് ?ഗോപിക്ക് പൊലീസ് അനുമതി നല്‍കുമോ? സുരേഷ് ?ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്. പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് പരിവേഷം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്.

പൂരം പോലെ ഒരു മഹാകാര്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടു. ഒരു മുന്‍പരിചയവും ഇല്ലാത്ത കമ്മിഷണര്‍ ആയിരുന്നു തൃശൂരിലുണ്ടായിരുന്നത്. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പൊലീസ് കൈകാര്യം ചെയ്തത്. പൂരം കലക്കി സുരേഷ് ഗോപിക്കു വഴിവെട്ടിയതിനു മുന്നില്‍നിന്ന് എഡിജിപി അജിത് കുമാറാണെന്ന് ഭരണപക്ഷ എംഎല്‍എ തന്നെ പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്കു നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു

പൂരം കലക്കിയാണെങ്കിലും ബിജെപിക്ക് ഒരു സീറ്റ് കൊടുക്കാനാണ് എഡിജിപി ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കോണ്‍?ഗ്രസിലെ എ പി അനില്‍കുമാര്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ മുന്നോട്ടു പോകാതിരിക്കാന്‍ വെള്ളിത്താലത്തില്‍ വച്ചു കൊടുത്ത പാരിതോഷികമാണ് തൃശൂരിലെ ബിജെപിയുടെ വിജയമെന്നും അനില്‍കുമാര്‍ പറഞ്ഞു. പൂരം കലക്കലില്‍ ?ഗൂഢാലോചനയുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍പ്പെടാന്‍ ഇടയുള്ള ആളുകളെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയനെ അങ്ങു തച്ചു തകര്‍ത്തേക്കാമെന്ന് പ്രതിപക്ഷം കരുതിയാല്‍, അത് അതിമോഹമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window